India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരം ക്വട്ടേഷൻ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ, പിടിയിലായത് 20 കാരൻ

 • By Desk
Google Oneindia Malayalam News

പരിയാരം: ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടറെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തിന് കാറുമായി എത്തിയ നീലേശ്വരം ബസ്സ്റ്റാന്റിലെ കണ്ണട വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാന്‍ തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ എം.കൃഷ്ണദാസ്(20)ആണ് അറസ്റ്റിലായത്. കൃത്യം നടന്ന ഏപ്രില്‍ 18ന് രാത്രി ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ കൃഷ്ണദാസിന്റെ മാതാവിന്റെ പേരിലുള്ള കെ.എല്‍ 60 എല്‍ 2369 നമ്പര്‍ ആള്‍ട്ടോ 800 കാറിലാണ് അഞ്ചംഗസംഘം എത്തിയത്.

തോക്ക് ചൂണ്ടി ഷൂട്ടിങ് നിര്‍ത്തിച്ച് കേണല്‍: വട്ടം പിടിച്ച് നിന്ന ദിലീപ്: അനുഭവങ്ങളുമായി ലാല്‍ ജോസ്തോക്ക് ചൂണ്ടി ഷൂട്ടിങ് നിര്‍ത്തിച്ച് കേണല്‍: വട്ടം പിടിച്ച് നിന്ന ദിലീപ്: അനുഭവങ്ങളുമായി ലാല്‍ ജോസ്

കൃത്യം നടപ്പിലാക്കിയ ശേഷം ഇയാള്‍ അതിവേഗതത്തില്‍ കാര്‍ ഓടിച്ചു പോകുകയായിരുന്നു. പോലിസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് കേസിലെ അഞ്ചാമനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്.ഐ കെ.വി സതീശനും സംഘവും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നീലേശ്വരം ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപത്തെ കണ്ണട വ്യാപാര സ്ഥാപനത്തില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.വി സതീശന്‍, എ.എസ്.ഐ രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിവില്‍ പോലിസ് ഓഫിസര്‍ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ മറ്റു പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിനിടെപരിയാരം ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ ബാങ്ക് ജീവനക്കാരി പൊലിസിൽ കീഴടങ്ങിയില്ല. ക്വട്ടേഷൻ കേസിൽ പ്രതിയായ കേരളാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി തലശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. മാതമംഗലം ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃ ബന്ധുവായ കോണ്‍ട്രാക്ടറെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഒളിവില്‍ കഴിയുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 12ന് തലശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചേക്കും.

ഈകേസില്‍ പോലിസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയേറിയതോടെയാണ് യുവതി തലശേരിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം പരിയാരം പോലിസ് കേസ് സംബന്ധമായ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസില്‍ റിമാന്റില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലു പ്രതികളെയും വീണ്ടും ചോദ്യം ചെയ്തു കഴിഞ്ഞതോടെ ഇവർക്കെതിരെ അതിശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന.

പരിയാരം പോലിസ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ഇവരെ പൊലിസ് കസ്റ്റഡിയിൽ വിട്ടുനൽകിയത് സബ് ജയിലിൽ റിമാന്റില്‍ കഴിയുന്ന തളിപ്പറമ്പ് 'നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്.ഐ കെ.വി സതീശന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

കേരള ബാങ്ക് ജീവനക്കാരിയുമായി കേസിൽ അറസ്റ്റിലായവർ ക്വട്ടേഷന്‍ നടത്താൻഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൃത്യം നടത്താന്‍ ആയുധം വാങ്ങിയ തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരികിലും എത്തിച്ച് ആയുധവും പിന്നീട് വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രിയിലാണ്ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാന്‍ ശ്രമിച്ചത്. മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നല്‍കിയ പ്രമാദമായ ക്വട്ടേഷന്‍ കേസിന്റെ ചുരുളഴിക്കാന്‍ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്.

cmsvideo
  കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

  ഭർതൃ ബന്ധുവായ കരാറുകാരൻ പൊലിസുകാരനായ ഭർത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനൽകാത്ത വിഷയവുമാണ് ഇയാളെ അടിച്ച് ജീവച്ഛവമാക്കാൻ കരാർ നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്.ഏറെക്കാലമായി ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന സീമ പയ്യാമ്പലത്തെ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്‌ നേരത്തെ പരിയാരത്ത് നീതി മെഡിക്കൽ സ്റ്റോറിൽ ജിവനക്കാരിയായ യുവതി പിന്നീട് ജോലി കിട്ടിയതിനു ശേഷം കണ്ണുരിലേക്ക് താമസം മാറ്റുകയായിരുന്നു

  English summary
  One more accused was arrested in the Pariyaram quotation case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X