Get Updates
Get notified of breaking news, exclusive insights, and must-see stories!

എബിവിപി പ്രവ‍‍ര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസ്: ഒരു പ്രതികൂടി അറസ്റ്റില്‍! എയര്‍പോര്‍ട്ടില്‍ നിന്ന്!

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കണ്ണവെത്ത ശ്യാമപ്രസാദ്‌ വധക്കസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കണ്ണവത്ത കെ കെ അജ്മല്‍ (23) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഗള്‍ഫിലേക്കു കടന്ന ഇയാളെ നാട്ടിലേക്കുള്ള തിരിച്ചുവരവിനിടെ പേരാവൂര്‍ സി.ഐ. പി.ബി.സജീവ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സിജീഷ്, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.

കേസില്‍ പന്ത്രണ്ടാം പ്രതിയായ അജ്മലിനെ പിടികൂടാനാവാത്തതിനാല്‍ പോലീസ് നേരെത്ത ലുക്കൗട്ട് നോട്ടീസ് പുറെപ്പടുവിച്ചിരുന്നു. ഗൂഡാലോചനാ കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. 2018 ജനുവരി 19 നായിരുന്നു ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദിനെ കൊമ്മേരിയില്‍ വെച്ച് കൊലപ്പടുത്തിയത്.

shyamaprasadmurder-15

കേസില്‍ ആകെ പതിനാല് പ്രതികളാണുള്ളത്. കേസില്‍ ഭാഗികമായി കുറ്റപത്രം പൊലിസ് നേരെത്ത കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അജ്മല്‍ കൂടി അറസ്റ്റിലായതോടെ ഇതിനകം മുഴുവന്‍ പ്രതികളെയും പോലീസിന് പിടികൂടാനായി. അറസ്റ്റിലായ അജ്മലിനെ ഈ മാസം 19 വരെ കൂത്തുപറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റു കോടതി റിമാന്‍ഡു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+