സിഒടി നസീര്‍ വധശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍ പിടിയിലായത് മുഖ്യപ്രതിക്ക് താമസസൗകര്യമൊരുക്കിയയാള്‍!
തലശ്ശേരി: സിഒടി നസീറിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാവുംഭാഗം കൊളശ്ശേരി ജെമിനി മുക്കില്‍ വിശ്വാസ് നിവാസില്‍ വിശ്വാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത റോഷന്‍ എന്ന പ്രതിക്ക് തമിഴ്‌നാട്ടിലുള ഹൊസുര്‍ എന്ന സ്ഥലത്തു താമസിക്കാന്‍ വിശ്വാസ് സഹായം ചെയ്തു കൊടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം മെയ് 18ന്
മെയ് 18ാം തീയ്യതിയാണ് തലശ്ശേരി കായത്ത് റോഡില്‍ വെച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. എന്നാല്‍ തന്നെ അക്രമിച്ചതിനു പിന്നില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ കൂട്ടാളികളാണെന്നും ഷംസീറിന് വധശ്രമത്തില്‍ പങ്കുണ്ടെന്നുമുള്ള സിഒടി നസീറിന്റെ ആരോപണത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആരോപണം അന്വേഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ പി കെ വിശ്വംഭരന് ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യപ്രതി?
കേസിലെ മുഖ്യപ്രതി കൊളശ്ശേരിയിലെ റോഷന്‍ ബാബുവാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിനാണ് കര്‍ണാടകയിലെ ഹുസൂറില്‍ ബേക്കറി ഉടമയായ കൊളശ്ശേരി സ്വദേശി ബിശ്വാസിനെ പൊലിസ് പിടികൂടിയത്. വധശ്രമത്തിനു ശേഷം ഒരാഴ്ചക്കാലം ഒളിവില്‍ പോയ റോഷന്‍ ബിശ്വാസിന്റെ കൂടെ ഹുസൂറിലെ മുറിയില്‍ താമസിച്ചതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തുു.

പോലീസ് പിന്തുടര്‍ന്നു
റോഷന്‍ ബിശ്വാസിന്റെ കൂടെയുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് പൊലിസ് പിന്‍തുടര്‍ന്നെത്തിയെങ്കില്‍ ഇയാള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവില്‍ വധശ്രമത്തില്‍ നേരിട്ടു പങ്കാളികളായ മൂന്നുപേരുള്‍പ്പെടെ എട്ടുപ്രതികളാണുള്ളതെന്നാണ് പൊലിസിന്റെ നിഗമനം. എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത്(20) കളരിമുക്കിലെ സോജിത്ത്(24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.

പിടിയിലാവാന്‍ ആറ് പേര്‍
സിഒടി നസീര്‍ വധശ്രമക്കേസില്‍ പോലീസ് തിരിച്ചറിഞ്ഞ ആറുപേരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇതില്‍ മൂന്ന് കൊലക്കേസ് പ്രതികളുമുണ്ട്. കഴിഞ്ഞ മെയ് 18ന് രാത്രി എട്ടുമണിയോടെയാണ് തലശ്ശേരി നഗരഹൃദയത്തിലുള്ള കായ്യത്ത് റോഡില്‍ വച്ച് സി.ഒ.ടി നസീറിനെ ഒരു സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നസീര്‍ കഴിഞ്ഞ 24നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തലയ്ക്കും അടിവയറിനുമാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുമ്പ് വടിക്കൊണ്ടുള്ള അടിയേറ്റു വലതു കൈയുടെ സ്വാധീനം നഷ്ടമായതായി നസീര്‍ പറഞ്ഞു.












Click it and Unblock the Notifications