Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയാന് ശേഷം മറ്റൊരു ദുരന്തം കൂടി: അവന്തിക അമ്മയുടെ കൈക്കൊണ്ട് ദാരുണമായി കൊല്ലപ്പെടുന്ന രണ്ടാമത്തെ കുട്ടി

കണ്ണൂര്‍: കണ്ണൂരില്‍ അമ്മമാരുടെ കൈകൊണ്ടുകൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഇതിനു പുറമേ കുട്ടികളുടെ ആത്മഹത്യയും കൊവിഡ് ലോക്ഡൗണ്‍ രണ്ടാം വര്‍ഷത്തിലേക്ക് നീളുന്നതിനിടെ തുടരുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുട്ടികള്‍ പ്രതികളായ കേസുകളും വര്‍ധിച്ചിട്ടുണ്ട്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കടല്‍പാറക്കൂട്ടങ്ങള്‍ക്കിടെയില്‍ എറിഞ്ഞു അമ്മ കൊന്നതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ മറ്റൊരു അമ്മ കൂടി പോലീസ് പിടിയിലാകുന്നത്.

കണ്ണൂര്‍ നഗരത്തിനടുത്തെ ചാലാട് ഒന്‍പതുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് പൊലിസ് അന്വേഷണത്തില്‍ വഴിതിരിവുണ്ടായത്. കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്.കുട്ടിയുടെ മരണത്തിനിടയാക്കിയത് ആത്മഹത്യാശ്രമമാണെന്ന സാധ്യത തുടക്കത്തിലെ തള്ളിയാണ് പൊലിസ അന്വേഷണമാരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചാലാട് കുഴിക്കുന്നിലെ അവന്തികയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.

 arrested-08-1


കുട്ടിയുടെ അമ്മ വാഹിദയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഞായാറാഴ്ച്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന കുട്ടിയെ പിതാവാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയായ ശ്രീചന്തിലെത്തിച്ചത്.

കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അമ്മ കൊലപ്പെടുത്തിയതെന്ന്് തെളിഞ്ഞതിനെ തുടര്‍ന്ന് വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി തെളിഞ്ഞത്.

പിതാവ് രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് പത്തുമണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് അമ്മ കടും കൈ ചെയ്തതെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. നേരത്തെ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിയാനെ കടല്‍തീരത്തെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ശരണ്യ ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.തയ്യില്‍ കടപ്പുറം സ്വദേശിനിയായ ശരണ്യ കാമുകനും വാരം സ്വദേശിയുമായ നിഥിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിയാനെ പാറക്കൂട്ടത്തിലെറിഞ്ഞു കൊന്നതെന്ന് ശരണ്യ മൊഴി നല്‍കിയത്. ഈ കേസില്‍ ശരണ്യയോടൊപ്പം കാമുകന്‍ നിഥിന്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ശരണ്യയെ ജാമ്യത്തിലെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+