Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്, നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി, ജാഗ്രത പാലിക്കണമെന്ന് പോലീസ്

കണ്ണൂര്‍: ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌തു ഉത്തരേന്ത്യന്‍ സംഘം നടത്തിയ തട്ടിപ്പില്‍ കണ്ണൂര്‍ ജില്ലയിലെ നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്‌ടമായി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ സൈബര്‍ പൊലിസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ പരാതിക്കാര്‍ക്ക് 47,61,000 രൂപ, 16,82,010 രൂപ, 123000 രൂപ 99,500 രൂപ, 7200 രൂപ എന്നിങ്ങനെ നഷ്ടമായി.

അടുത്ത കാലത്തതായി നിരവധി പേര്‍ക്കാണ് ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുള്ളതെന്ന് സൈബര്‍ സി. ഐ സനല്‍കുമാര്‍അറിയിച്ചു. മൊബൈല്‍ ഫോണിലേക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ഒരു സന്ദേശം അയച്ചാണ് തട്ടിപ്പു നടത്തിയത്. സന്ദേശത്തില്‍ നല്‍കിയ നമ്പറിലേക്ക് തിരികെ മറുപടി നല്‍കിയാല്‍ ,ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും.

onlinefraudkannur

ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ ഇരയുടെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കും. അതിനായി ചെറിയ ടാസ്‌ക്കുകള്‍ നല്‍കി പൂര്‍ത്തീകരിച്ചാല്‍ ലാഭത്തോടുകൂടി പണം തിരികെ നല്‍കും ഇത്തരത്തില്‍ മൂന്ന് നാല് തവണ ആവര്‍ത്തിക്കും. ശേഷം ടാസ്‌ക് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെടുകയും പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പണം കാണിക്കുകയും ചെയ്യും. ടാസ്‌ക് പൂര്‍ത്തീകരിച്ചാല്‍ ലാഭത്തോട് കൂടിയുള്ള പണം സ്‌ക്രീനില്‍ കാണിക്കും.

തുടര്‍ന്ന് ടാസ്‌ക്ക് ചെയ്യുന്നതിനായി കൂടുതല്‍ കൂടുതല്‍ പണം ചോദിക്കുകയും പണം പിന്‍വലിക്കാന്‍ നോക്കിയാല്‍ പറ്റാതെ വരികയും ചെയ്യും. പിന്‍വലിക്കണമെങ്കില്‍ ടാക്‌സ് അടക്കണമെന്നും അതിനായി പണം നല്‍കണമെന്നും പറയും ഇത്തരത്തില്‍ പല കാരണങ്ങള്‍ പറഞ്ഞ് പണം മേടിക്കുകയല്ലാതെ തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലര്‍ക്കും മനസിലാക്കുക.

അപ്പോഴേക്കും ഒരു വന്‍ തുക തട്ടിപ്പുകാരുടെ കൈകളില്‍ എത്തിയിട്ടുണ്ടാകുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണം. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുന്നവര്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യണമെും സൈബര്‍ പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+