പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് ഓൺലൈൻ തട്ടിപ്പ്; കണ്ണപുരം സ്വദേശിനിക്ക് ഒന്നര ലക്ഷത്തിലേറെ രൂപ നഷ്‌ടമായി
പഴയങ്ങാടി: ടെലഗ്രാമിൽ ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ട് പണം കൈമാറിയ കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപ നഷ്ടമായതായി പരാതി. യുവതിയുടെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരെ തട്ടിപ്പിനിരയാക്കുകയായിരുന്നു.
തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പല കാരണങ്ങൾ പറഞ്ഞ് പണം നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. പാർട്ട് ടൈം ജോലി എന്ന പേരിൽ തുടക്കത്തിൽ നൽകിയ പണം ലാഭംത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതിൽ വിശ്വസിച്ച് തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.

മറ്റൊരു പരാതിയിൽ വ്യാജ ഹോട്ടൽ റൂം ബുക്കിംഗ് വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്ത വളപട്ടണം സ്വദേശിക്ക് 7431 രൂപയും നഷ്ടമായി. വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്യുകയും. അതിൽ കണ്ട ലിങ്കിൽ പ്രവേശിച്ച് പണമടക്കുകയുമായിരുന്നു. ശേഷം ഹോട്ടലിൽ ചെന്നപ്പോൾ അവർക്ക് പെയ്മെൻറ് ലഭിച്ചില്ലെന്നു പറഞ്ഞ് റൂം നൽകാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്.
ഇത്തരത്തിൽ ഓൺലൈൻ വഴി റൂം ബുക്ക് ചെയ്യുന്നവർ സെർച്ച് ചെയ്ത് ലഭിക്കുന്ന വെബ്സൈട്ടിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം കൈമാറുക. ഇൻസ്റ്റഗ്രാം, ടെലഗ്രാം , ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കണ്ണൂർ സൈബർ പൊലിസ് മുന്നറിയിപ്പു നൽകി.
കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ഏതെങ്കിലും തരത്തിലുള്ള അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ പൂർണമായും നിരസിക്കണമെന്ന് കണ്ണൂർ സൈബർ സി.ഐ സനൽകുമാർ അറിയിച്ചു.
വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പുനൽകി. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സൈബർ പൊലിസ് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്‌ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications