നിങ്ങളെ കാത്ത് നിങ്ങളുടെ വ്യാജനുണ്ട്; ഓണ്‍ലൈനില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം, ഇരയായത് നിരവധി പേര്‍
കണ്ണൂര്‍: ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു. ഫേസ്ബുക്കിലും മറ്റും വ്യാജ പ്രൊഫൈലുണ്ടാക്കി സുഹൃത്തുക്കള്‍ക്ക് മെസേജയക്കുന്ന സംഘമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിലസുന്നത്.
നിരവധി തവണ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇത്തരം ഒരു ഭയവും കൂടാതെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിലസുകയാണ്. സമൂഹത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ സംഘം വിലസുന്നത്. എന്നാല്‍ മാനഹാനി ഭയന്ന് പലരും പുറത്ത് പറയാത്തതാണ്. ചിലര്‍ തങ്ങളുടെ അനുഭവം ഫേസ് ബുക്കിലൂടെ തന്നെ പങ്ക് വെക്കാറുണ്ട്. ഇതു വഴിയാണ് പലരും ഇത്തരം സംഭവം നടക്കുന്ന കാര്യം അറിയുന്നത്. പൊലീസില്‍ പരാതിപെട്ടിട്ടും കാര്യമില്ലാത്ത സ്ഥിതിയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

തട്ടിപ്പ് രീതി
കണ്ണൂര്‍ ജില്ലയില്‍ നിരവധി പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയരായിട്ടുള്ളത്. സമൂഹത്തില്‍ ഉന്നതരെന്ന് തോന്നുന്നവരുടെ വ്യാജ ഫേസ്ബുക്ക് ഐഡി നിര്‍മിക്കുക. ശേഷം ആ വ്യാജ ഐഡിയില്‍ നിന്നും അവരുടെ ഫ്രണ്ട് ലിസ്റ്റിലെ സുഹൃത്തുക്കള്‍ക്ക് പണം കടം ചോദിച്ച് മെസേജ് അയക്കുക ഇങ്ങനെയാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ ടിഒ മോഹനന്‍, പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നിരുന്നു. നമ്മുടെ പ്രാെഫൈല്‍ കൃത്യമായി നിരീക്ഷിച്ചതിനും വിലയിരുത്തിയതിനും ശേഷമായിരിക്കും ഐഡി ക്രീയേറ്റ് ചെയ്ത് കടം ചോദിച്ച് തട്ടിപ്പ് നടത്തുന്നത്.

ഇരകള്‍ പറയുന്നത്
ഒരു സുപ്രഭാതത്തല്‍ ഫേസ് ബുക്ക് നോക്കുമ്പോള്‍ ഞെട്ടി പോയെന്ന് തട്ടിപ്പിന് ഇരയായ ഒരാള്‍ പറയുന്നു. കാരണം സുഹൃത്തുക്കള്‍ തന്നെയാണ് ഇങ്ങോട്ട് മെസേജ് അയച്ചിരിക്കുന്നത്. നീയെന്തിനാണ് കടം ചോദിച്ചതെന്നും പാസ അത്യാവശ്യമാണോയെന്നൊക്കെ എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അവര്‍ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാണിച്ച് തന്നു അപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്. ഒറ്റനോട്ടത്തില്‍ താന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ എന്നാല്‍ പക്കാ ഫേക്ക്. അതിന്റെ പ്രൊഫൈല്‍ ലിങ്ക് നോക്കിയപ്പോള്‍ അന്യ സംസ്ഥാനക്കാരനാണെന്ന് തോന്നിക്കുന്ന പേരാണ് കണ്ടത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കിയിട്ട് കാര്യമില്ല
ഇത്തരം കേസുകള്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിട്ട് കാര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. കാരണം കാരണം പഠിച്ച കള്ളന്മാരാണെങ്കില്‍ പൊലീസിന് പോലും അവരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനി അഥവാ അന്വേഷിച്ച് കണ്ടെത്തിയാല്‍ തന്നെ ചിലപ്പോള്‍ 18 വയസിന് താഴെയുള്ളവരായിരിക്കും. ഇവര്‍ക്കെതിരെ പൊലീസിന് ഒരു നടപടിയും സ്വീകരിക്കാനാവില്ല. ഇതും ഇത്തരം സംഘങ്ങല്‍ മുതലെടുക്കുന്നുണ്ട്. പരാതിപ്പെട്ടാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ മതിയെന്നാണ് പൊലീസ് പറയുന്നത്.

ജനങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട്
ഇത്തരം തട്ടിപ്പുകള്‍ പലരും അറിയുന്നത് തട്ടിപ്പിന് ഇരയായവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ ദിനം പ്രതി നിറയുന്നത്. കണ്ണൂരില്‍ ഏറ്റവും ഒടുവില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിക്കപ്പെട്ട് പണം കടം ചോദിച്ചത് കെഎസ്‌യു ജില്ലാ നേതാവ് ഐബിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രൊഫൈല്‍ ഒരുപോലെ തന്നെയാണെന്നും എന്നാല്‍ അവര്‍ നല്‍കിയിരിക്കുന്ന സ്ഥലപേര് മുര്‍ഷിദാബാദ് ആണെന്നും ഐബിന്‍ പറയുന്നു. ഒരുപാട് പേര്‍ തന്നെ വിളിച്ച് ചോദിച്ചിരുന്നു. പണം കടം ചോദിച്ചത് സംബന്ധിച്ച്. അതൊരു നല്ല മാറ്റമാണെന്നും ഐബിന്‍ പറയുന്നു. കാരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്‍ കാര്യങ്ങളൊക്കെ മനസിലാക്കുന്നുണ്ടെന്നും ഐബിന്‍ പറഞ്ഞു.

വീഡിയോ കോള്‍ തട്ടിപ്പ്
വ്യാജ പ്രൊഫൈല്‍ തട്ടിപ്പിന് പുറമെ നടക്കുന്ന മറ്റൊരു തട്ടിപ്പാണ് വീഡിയോകോള്‍ തട്ടിപ്പ്. ഇതിലും സമൂഹത്തിലെ ഉന്നതരും സെലിബ്രിറ്റികള്‍ വരെ ഇരയായിട്ടുണ്ട്. ഇത്തരം വീഡികോള്‍ തട്ടിപ്പിനിരയായ യുവാവ് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ ഫേസ്ബുക്കിലേക്ക് ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നിന്നും മെസേജ് വരുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ശേഷം കുറച്ച് കഴിഞ്ഞ് ഒരു വീഡിയോ കോളും വരും. പൂര്‍ണമായും നഗ്നമായിയിരിക്കുന്ന പെണ്കുട്ടിയിരിക്കുന്ന വീഡിയോ കോളായിരിക്കും അത്. ഈ കോള്‍ എടുക്കുന്നത് മുതല്‍ തുടങ്ങും തട്ടിപ്പ്.

വീഡിയോ കോള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത് യൂ ടൂ ബിലും ഫേസ് ബുക്കിലും ഇടുമെന്നും ബന്ധുക്കള്‍ക്കും മറ്റും അയച്ച് കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിയാരംഭിക്കും. ഒരു ഗൂഗിള്‍ പേ അക്കൗണ്ട് നമ്പറും അയച്ച് തരും. അഞ്ച് മിനിറ്റ് മാത്രമാണ് സമയം അതിനുള്ളില്‍ പൈസ നിക്ഷേപിക്കണമെന്നാണ് അവര്‍ പറയുക. ഫേസ്ബുക്ക് അക്കൗണ്ടില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ കൂടി അറ്റാച്ച് ആണെങ്കില്‍ ആദ്യം മെസേജ് വരുക വാട്‌സാപ്പിലായിരിക്കും. ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്താനായി തിരഞ്ഞെടുക്കുന്നത് ഫേസ്ബുക്കിലെ നമ്മുടെ പ്രൊഫൈല്‍ അടിസ്ഥാനമാക്കിയാണ്. പ്രൊഫൈലില്‍ നമ്മള്‍ എന്താണോ നല്‍കിയിരിക്കുന്നത് അത് വിലയിരുത്തിയതിന് ശേഷം സമൂഹത്തില്‍ അത്യാവശ്യം ഉന്നതിയില്‍ നില്‍ക്കുന്നവരാണോ തട്ടിപ്പിന് തിരഞ്ഞെടുക്കുന്നവരുടെ ജോലി എന്നിവ അടിസ്ഥാനമാക്കിയാണ് സംഘത്തിന്റെ തട്ടിപ്പ്. കൂടാതെ നിരവധി വഴികളിലൂടെ തട്ടിപ്പ് നടക്കുന്നുണ്ട്. ഫോണില്‍ മറ്റ് കമ്പിനികളുടെ പരസ്യ മെസേജ് വരുന്നത് പോലെ മെസേജ് വരികയും അത് തുറക്കുമ്പോള്‍ വേറൊരു വെബ് സൈറ്റില്‍ പോകുകയും അശ്ലീലത കാണിച്ച് പണം തട്ടുന്ന സംഘവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ പല കുടുംബങ്ങള്‍ തകരാനും കാരണമാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Recommended Video

ലോക്ഡൗണ്‍ കാലയളവില്‍ വര്‍ധിച്ചു
കോവിഡ് പിടുമുറുക്കി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ വര്‍ധിച്ചത്. കാരണം കോവിഡ് മൂലം മിക്കവരുടേയും ജോലി നഷ്ടമായിരുന്നു. ഇത്തരം ജോലി നഷ്ടപ്പെട്ട സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. ലോക്ഡൗണില്‍ എല്ലാവരും ഇന്റര്‍നെറ്റിന് മുന്നിലായതോടെ ഇത്തരം സംഘങ്ങള്‍കക് ജോലി കൂടുതല്‍ എളുപ്പമാവുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications