ഓണ്‍ലൈന്‍ തട്ടിപ്പ് വലയില്‍ കുടുങ്ങി കണ്ണൂരില്‍ മറ്റൊരു മരണം കൂടി
തലശേരി: ഓണ്‍ ലൈന്‍ തട്ടിപ്പുവലയില്‍ കുടുങ്ങി കണ്ണൂര്‍ സ്വദേശിയായ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. നേരത്തെ ഓണ്‍ ലൈന്‍ ഗെയിം കളിച്ചു പ്‌ളസ്ടൂ വിദ്യാര്‍ത്ഥി മരിച്ചതിനു പിന്നാലെയാണ് കണ്ണൂരിനെ നടുക്കി മറ്റൊരു മരണം കൂടിയുണ്ടായിരിക്കുന്നത്. ഓണ്‍ ലൈന്‍ ധനകാര്യസ്ഥാപനത്തിന്റെ വലയില്‍വീണ് വായ്പയെടുത്ത പൂനൈയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ കണ്ണൂര്‍ തലശേരിക്കടുത്തെ ധര്‍മടം അണ്ടല്ലൂരിലെ യുവാവാണ് ജീവനൊടുക്കിയത്.
സംഭവത്തില്‍ ധര്‍മടം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശ്ശേരി അണ്ടലൂര്‍ സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച്ച രാവിലെ ഏഴുമണിയോടെ മഹാരാഷ്ട്രയിലെ പൂനൈയില്‍ ജീവനൊടുക്കിയത്. അണ്ടല്ലരിലെ അനിതാലയത്തില്‍ പ്രകാശന്‍-അനിത ദമ്പതികളുടെ മകന്‍ അനുഗ്രഹാ(22)ണ് മരിച്ചത്.

8000 രൂപയാണ് യുവാവ് ഓണ്‍ ലൈന്‍ വായ്പയെടുത്തത്. ഇതിനു ശേഷം കമ്പിനി അധികൃതര്‍ യുവാവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു എന്നാണ് വിവരം. വായ്പാ വിവരം യുവാവിന്റെ ഫോണ്‍ നമ്പറിലേക്കും നിരന്തരം അയച്ചു. ഇതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അനുഗ്രഹ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മഹാരാഷ്ട പോലീസ് സൈബര്‍ സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധര്‍മടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് അണ്ടല്ലൂര്‍. പൂനൈ പൊലിസ് യുവാവ് ജീവനൊടുക്കിയ വിവരം ധര്‍മടം പൊലിസിനെയാണ് ആദ്യം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കളെ വിവരമറിയിക്കുന്നത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ പൊലിസ് അന്വേഷിച്ചു വരികയാണ്. അനുഗ്രഹിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കാനായി നാട്ടിലേക്ക് കൊണ്ടുവരും.












Click it and Unblock the Notifications