Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ നിക്ഷേപ പദ്ധതിയില്‍ ചേര്‍ത്ത് പണം തട്ടി; കംബോഡിയന്‍ സംഘത്തിലെ മലയാളി അറസ്റ്റില്‍

കണ്ണൂര്‍: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച കണ്ണൂര്‍ സ്വദേശിനിയെ സ്വകാര്യ ബാങ്കിന്റെ സ്മാര്‍ട്ട് ഫണ്ടിങ് നിക്ഷേപപദ്ധതിയില്‍ ചേര്‍ത്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ കണ്ണൂര്‍ സൈബര്‍ പൊലിസ് അറസ്റ്റു ചെയ്തു. വര്‍ക്കലയിലെ മുഫ്ലികി(21)നെയാണ് കണ്ണൂര്‍ സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കംബോഡിയയില്‍ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യനാണ് ഇയാള്‍ ചെയ്തു വന്നത്. ഇയാള്‍ വഴി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വ്യാജ നിക്ഷേപപദ്ധതികളില്‍ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അന്‍പതോളം ആളുകളുടെ പേരില്‍ വ്യാജ സിം കാര്‍ഡുകള്‍ മറ്റു പ്രതികളെക്കൊണ്ട് എടുപ്പിച്ച് കംബോഡിയയില്‍ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ കോള്‍ വഴി ബന്ധം തുടര്‍ന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

kannur

പുരുഷന്മാരോട് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 ഓളം മലയാളികളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ഫേസ്ബുക്കില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1,65,000 രൂപ നഷ്ടപ്പെട്ടതായുള്ള പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു.

നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ തിരികെ നല്‍കാതെയാണ് തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയില്‍ ഓണ്‍ലൈന്‍നായി ലോണിന് അപേക്ഷിച്ചയാള്‍ക്ക് 1,09,500 രൂപ നഷ്ടപ്പെട്ടു. ലോണ്‍ ലഭിക്കുന്നതിന് വിവിധ ചാര്‍ജുകള്‍ നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം അടച്ച പണമോ ലോണോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലര്‍ത്തേണ്ടതും കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ കയറാന്‍ ആവശ്യപ്പടുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്തതുമാണെന്ന് സൈബര്‍ പൊലിസ് മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+