കളറായി കണ്ണുരിലെ പ്രവേശനോത്സവം: ആവേശത്തോടെ നാടും നഗരവും
കണ്ണൂർ :കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കിടെയിലും കണ്ണുർ ജില്ലാ പഞ്ചായത്ത് നടത്തിയ പ്രവേശനോത്സവം കളർഫുള്ളായി. മഹാമാരിയെ നമ്മൾ ഒരുമിച്ച് അതിജീവിക്കുമെന്ന പ്രഖ്യാപനവുമായാണ് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രവേശനോത്സവം നടത്തിയത്. സർക്കസ് രംഗത്തെ കുലപതി ജമിനി ശങ്കരൻ ,ചലച്ചിത്ര താരം അനശ്വര രാജൻ, ബാല ഗായിക അനന്യ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ പഠന ത്തിനായി മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ അതിനൊപ്പം നല്ല പുസ്തകങ്ങളും വാങ്ങിച്ചു കൊടുക്കണമെന്ന് പരിപാടിയിയിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ പറഞ്ഞു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്വാഗത ഗാനാലാപനം, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ സുരേഷ് ബാബു അഡ്വ.കെ. സരള, അഡ്വ. രത്നകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫിസർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു

കണ്ണൂർ നഗരത്തിലെ നിരവധി തലമുറകൾക്ക് അറിവ് പകർന്ന് നൂറ്റാണ്ടിൻ്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന തളാപ്പ് മിക്സ്ഡ് യു .പി സ്കുളിലാണ് കണ്ണുർ കോർപറേഷൻ്റെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തിയത്. സ്കൂൾ ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ചും 'പ്രകൃതി സൗഹാർദ്ദമായി അണിയിച്ചൊരുക്കിയും തികച്ചും വ്യത്യസ്തമായാണ് പുതിയ അധ്യയന വർഷത്തെ എതിരേൽക്കാൻ തളാപ്പ് സ്കൂൾ ഒരുങ്ങിയത് '
കണ്ണുർ കോർപറേഷൻ തല പ്രവേശനോത്സവം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കൊ വിഡ് മഹാമാരിയുടെ തീവ്രത വിട്ടൊഴിയുന്ന സാഹചര്യമുണ്ടായാൽ കുട്ടികൾക്ക് സ്കുളിലേക്ക് വരാൻ കഴിയുന്ന സാഹചര്യമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി മേയർ പറഞ്ഞു ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു അധ്യക്ഷനായി.പ്രധാന അധ്യാപകൻ സി.ശശീന്ദ്രൻ ,പി.ടി.എ പ്രസിഡൻ്റ് എം.പി രാജേഷ്, മദർ പിടി .എ പ്രസിഡൻ്റ് സിമ ജയചന്ദ്രൻ ,ഷാലറ്റ് മാർട്ടിൻ ഫെർണ്ണാണ്ടസ്, എന്നിവർ സംസാരിച്ചു.
കൊവിഡ് നിയന്ത്രണങ്ങളോടെയാണ് പ്രവേശനോത്സവം നടത്തിയത്.
Recommended Video
തലശേരി ഗവ ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം അഡ്വ എ എൻ ഷംസീർ എം.എൽ.എ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൻ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. കെ പി രാമകൃഷ്ണൻ നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ്, വാർഡ് കൗൺസിലർ സി ഒ ടി ഷബീർ, പി ടി എ പ്രസിഡന്റ് നവാസ് മേത്തർ, , മദർ പി ടി എ പ്രസിഡന്റ് എം പി ശ്രീഷ, ഹെഡ്മിസ്ട്രസ് പി ലതിക, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ആർ സരസ്വതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി പ്രസാദ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു












Click it and Unblock the Notifications