കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്റെ ആത്മഹത്യ കേരളത്തിന് തീരാക്കളങ്കം: ഉമ്മന്‍ചാണ്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂര്‍ സംഭവം കേരളത്തിനു തീരാകളങ്കമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന ആന്തൂര്‍ നഗരസഭാതല കോണ്‍ഗ്രസ് പദയാത്ര ബക്കളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചെലവുകൾ വെട്ടിച്ചുരുക്കുന്നു, മാസങ്ങളായി ശമ്പളവും ഇല്ലകോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചെലവുകൾ വെട്ടിച്ചുരുക്കുന്നു, മാസങ്ങളായി ശമ്പളവും ഇല്ല

ഒരു നിക്ഷേപകനോടും ചെയ്യരുതാത്ത ഏറ്റവും വലിയ ക്രൂരതയാണു സാജനോട് ആന്തൂര്‍ നഗരസഭ കാണിച്ചത്. പറ്റിയ തെറ്റ് തിരുത്താനും തെറ്റ് കാട്ടിയവരെ നിയമത്തിനു മുന്നില്‍ കൊïുവരാനുമായിരുന്നു ശ്രമിക്കേണ്ടത്. എന്നാല്‍ കുറ്റക്കാരെ രക്ഷിക്കാനാണു സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചത്. ആന്തൂര്‍ നഗരസഭയാണ് ഈ വിഷയത്തില്‍ ഒന്നാംപ്രതി. പാര്‍ട്ടി അണികള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അവരെ ശാസിച്ച് നിശബ്ദരാക്കുകയാണു ചെയ്തത്.

oommenchandy-

ഇതിലൂടെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം പൊതുസമൂഹത്തില്‍ വികൃതമായി. ഇനിയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംഭവത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കും. സാജന്റെ കുടുംബത്തെ അപമാനിച്ച് മുന്നോട്ടുപോകാനാണു ശ്രമമെങ്കില്‍ അതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ നേരിടേïി വരും. തെറ്റ് തെറ്റെന്നും വീഴ്ച വീഴ്ചയെന്നും സമ്മതിക്കാന്‍ സര്‍ക്കാര്‍ വൈകിയ വേളയിലെങ്കിലും തയാറാകണം. വീഴ്ച വരുത്തിയ എല്ലാവരെയും ശിക്ഷിക്കണമെന്നും ഉമ്മന്‍ചാïി പറഞ്ഞു.

ഉമ്മന്‍ചാണ്ടി സതീശന്‍ പാച്ചേനിക്കു പതാക കൈമാറി. എം.എല്‍.എ.മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി മുസ്തഫ, സി.എ അജീര്‍, കെ. സുരേന്ദ്രന്‍, സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ്, ടി. ജനാര്‍ദനന്‍, രജിത്ത് നാറാത്ത്, പി.എം പ്രേംകുമാര്‍ സംസാരിച്ചു. പദയാത്ര ഇന്നുരാവിലെ 9.30ന് ബക്കളത്തു നിന്നു തുടങ്ങി വൈകിട്ട് ധര്‍മശാലയില്‍ സമാപിക്കും. ഇന്നത്തെ സമാപനം അഞ്ചിന് പൊതുസമ്മേളനം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് അഞ്ചാംപീടികയില്‍ നിന്നാരംഭിച്ച് വൈകിട്ട് 4.30ന് പുന്നക്കുളങ്ങരയില്‍ സമാപിക്കും. സമാപനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

English summary
Oommen Chandy against expat's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X