Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്എഫ്.ഐയുടെ വികൃതമുഖം; വിദ്യാര്‍ഥി രാഷ്ട്രീയമെന്നാല്‍ കലാപ രാഷ്ട്രീയമല്ല, കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ പരിശീലന കളരിയായി മാറണമെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കïത് എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. യൂണിവേഴ്‌സിറ്റി കോളജ് കാംപസില്‍ ഓഫിസ് പ്രവര്‍ത്തിപ്പിച്ച് ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തളിപ്പറമ്പ് ബക്കളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐ നടത്തുന്ന അക്രമത്തിന്റെ ഏറ്റവും വികൃതമായ തുടര്‍ച്ചയാണ് ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഉïായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും കേരളത്തിനാകെയും അപമാനമുïാക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. വിദ്യാര്‍ഥി രാഷ്ട്രീയമെന്നാല്‍ കലാപ രാഷ്ട്രീയമല്ല. കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ പരിശീലന കളരിയായി മാറണം.

Oommen Chandy

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മറ്റ് വിദ്യാര്‍ി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രമില്ല. സ്വന്തം ഘടകകക്ഷിയായ എ.ഐ.എസ്.എഫിന് പോലും എസ്.എഫ്.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഉമ്മന്‍ചാïി പറഞ്ഞു. കലാലയത്തിലെ അക്രമ രാഷ്ട്രീയത്തെയാണ് രക്ഷിതാക്കളും പൊതു സമൂഹവും എതിര്‍ക്കുന്നത്. അല്ലാതെ വിദ്യാര്‍ഥി രാഷ്ട്രീയത്തെയല്ല. ഇപ്പോഴുïായ തെറ്റ് സി.പി.എം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+