കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതല്‍ 27 വരെ കണ്ണൂരില്‍ വച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ചു നാളെ വൈകിട്ട് സാധു കല്യാണ മണ്ഡപ പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വൈകിട്ട് അഞ്ചിനു പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യ പ്രഭാഷണം നടത്തും. രാത്രി എട്ടിനു സാധു കല്യാണ മണ്ഡപത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. 26-ന് രാവിലെ 10-ന് ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

 ലണ്ടനിൽ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനക്കാരുടേതെന്ന് സ്ഥിരീകരണം ലണ്ടനിൽ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനക്കാരുടേതെന്ന് സ്ഥിരീകരണം

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉച്ചയ്ക്ക് 12-ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തകര്‍ന്നടിയുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം എന്ന വിഷയത്തില്‍ സി.പി ജോണ്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30-ന് വനിതാ സമ്മേളനം രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. മേയര്‍ സുമാബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.

oommenchandy-15

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് മുഖ്യാഥിതിയായേക്കും. വി.ഡി സതീശന്‍ എം.എല്‍.എ വൈകിട്ട് 3.30ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഭിപ്രായ സംഘടനാ സ്വാതന്ത്ര്യ നിഷേധം, എങ്ങിനെ നേരിടാം എന്ന വിഷയത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അവതരിപ്പിക്കും. 5.30-ന് സാംസ്‌കാരിക സമ്മേളനം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. 9.30-ന് സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കുന്ന കലാസന്ധ്യ നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. 27-ന് രാവിലെ 11-ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കെ. മുരളീധരന്‍ എം.പി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12-ന് നാനാത്വത്തില്‍ ഏകത്വം ചോദ്യം ചെയ്യപ്പെടുന്നുവോ എന്ന വിഷയത്തിലുള്ള സിമ്പോസിയം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം ഷാജി എം.എല്‍.എ വിഷയാവതരണം നടത്തും. 2.30-ന് യാത്രയയപ്പ് കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ട്രേഡ് യൂനിയന്‍ സുഹൃദ് സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ചവറ ജയകുമാര്‍, കെ.എം മാത്യു, കെ.കെ രാജേഷ് ഖന്ന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
Oommen Chandy will inaugurate NGO association state conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X