കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷൻ കുബേര നിലച്ചു: കണ്ണൂരിൽ ബ്ളേഡ് മാഫിയകൾ പിടിമുറുക്കുന്നു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഓപ്പറേഷൻ കുബേരനിലച്ചതോടെ കണ്ണൂരിൽ ബ്ളേഡ് മാഫിയയുടെ സ്വാധീനം വർധിക്കുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചെറുകിട വ്യാപാരികളെയാണ് ഇവർ വലയിലാക്കുന്നത്. ഇവരിൽ നിന്നും പണം കടമെടുത്ത വ്യാപാരികളിൽ ഭൂരിഭാഗവും കൊള്ളപ്പലിശ കൊടുത്ത് ദുരിതത്തിലാവുകയാണ്.

ഇന്നും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ തിരുവനന്തപുരത്ത്! അഞ്ഞൂറിനടുത്ത് പുതിയ കേസുകൾഇന്നും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ തിരുവനന്തപുരത്ത്! അഞ്ഞൂറിനടുത്ത് പുതിയ കേസുകൾ

കണ്ണൂർ ജില്ലയിലെ മലയോരങ്ങളിൽ പിടിമുറുക്കിയ ബ്ളേഡ് മാഫിയയുടെ കണ്ണികളായി സ്ത്രീകളുമുണ്ടെന്ന വിവരം പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.നേരത്തെ തലശേരി സ്വദേശിനിയായ ബ്ളേഡ് മാഫിയ സംഘത്തിനു നേതൃത്വം നൽകുന്ന ഒരു സ്ത്രിയെ അറസ്റ്റു ചെയ്തിരുന്നു. ബ്ളേഡ് പണം പിരിക്കാനായി ആയുധങ്ങളുമായാണ് ഇവർ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പയ്യാവൂർ സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ളേഡ് മാഫിയയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 kannur-map-1

പയ്യാവൂർ പൊന്നുംപറമ്പിൽ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വിവരങ്ങളുള്ളത്. ബ്ളേഡ് മാഫിയക്ക് നേതൃത്വം നൽകുന്ന കണ്ണികളായ സ്ത്രീകൾ തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇവർ കുറിപ്പിൽ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് സ്വപ്നയിൽ നിന്നെടുത്ത മരണ മൊഴി പ്രകാരമാണ് അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്.

ഇവിടെ നിന്നും എഴുതിവച്ച കുറിപ്പും ഡയറിയും രണ്ട് മൊബൈൽ ഫോണും കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കണ്ടെടുത്തു. ഈ ആത്മഹത്യാക്കുറിപ്പിലാണ് പയ്യാവൂർ മേഖലയിലെ സ്ത്രീകളടക്കമുള്ള ബ്ലേഡ് സംഘങ്ങളെക്കുറിച്ച്‌ നിരവധി പരാമർശങ്ങളുള്ളത്. രണ്ടു ദിവസം മുൻപ് പൊന്നുംപറമ്പിലെ ചുണ്ടക്കാട്ട് അനീഷിന്റെ ഭാര്യ സ്വപ്നയാണ് മക്കളായ അൻസീല(രണ്ടര), അൻസീന (11) എന്നിവർക്ക് വിഷം നൽകിയശേഷം ജീവനൊടുക്കിയത്. അൻസീന ഗുരുതരനിലയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നിൽ

ബ്ലേഡ്‌ മാഫിയയാണെന്ന ആരോപണം സിപിഎം ഉയർത്തിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിട്ടത്‌. സ്വപ്നയുടെ പൊന്നുംപറമ്പിലെ വീട്ടിൽ പരിശോധന നടത്തിയാണ് ആത്മഹത്യാക്കുറിപ്പും ഡയറിയും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. പരിസരവാസികളിൽനിന്നും‌ മൊഴിയെടുത്തിട്ടുണ്ട് സ്വപ്നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തറവാട്ടുവീടായ പടിയൂർ തിരൂരിൽ പൊതുദർശനത്തിനുവച്ചശേഷം കാഞ്ഞിരക്കൊല്ലി വിമലാംബിക ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു.

12 ലക്ഷം രൂപ തരാനുള്ള പയ്യാവൂരിലെ ഒരാളുടെ പേര്‌ കത്തിൽ പരാമർശിക്കുന്നുണ്ട്‌. അത് വാങ്ങി കൊടുക്കാനുള്ളവർക്ക് കൊടുക്കണം. ശ്രീകണ്ഠപുരം ബാങ്കിൽ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കണം. തന്റെ ഉടമസ്ഥതയിലുള്ള അക്കു കളക്‌ഷൻസിന്റെ കടമുറിക്ക് എട്ടു ലക്ഷം രൂപ ഡിപ്പോസിറ്റ് നൽകിയിട്ടുണ്ട്. അതും തിരിച്ചുവാങ്ങിക്കണം. കുട്ടിയെ പരിചരിക്കാൻ നിന്ന സ്ത്രീയിൽനിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപ അവർക്ക് നൽകണം. ഒരു ബ്യൂട്ടി പാർലറുകാരിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ട്. അതും നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. ബ്ളേഡുമാഫിയയെ കുറിച്ച് വിശദമായ വിവരങ്ങളാണ് കത്തിലുള്ളത്.

ബ്ലേഡുകാർക്ക് ഒരുരൂപപോലും ഇനി നൽകരുത്. മുതലിനേക്കാൾ കൂടുതൽ അവർ വാങ്ങിക്കഴിഞ്ഞു. ഇസ്രായേലിൽ ജോലിചെയ്യുന്ന ഭർത്താവ് നാട്ടിലേക്ക് ഇനി വരരുത്‌. വന്നാൽ ബ്ലേഡുകാർ ശല്യംചെയ്യും. മക്കളെ താൻ കൊണ്ടുപോവുകയാണെന്നും കത്തിലുണ്ട്. തന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ നന്നായി നോക്കണമെന്ന് സഹോദര ഭാര്യയോടുള്ള വാക്കുകളായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ പലരോടും വാങ്ങിയ പണവും നൽകിയ പലിശയും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പലരുടെയും പേരുകൾ വ്യക്തമല്ലെങ്കിലും സ്ത്രീകളുടേത് ഉൾപ്പെടെയുള്ള ബ്ലേഡുകാരുടെ പേര് ഡയറിയിലുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ വിരലടയാള വിദഗ്ധർ പരിശോധിക്കും. ഇവ മറ്റ് ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കുമെന്ന് ഡി.വൈ.എസ്.പി ടി.പി പ്രേമരാജൻ പറഞ്ഞു.

English summary
Operation Kubera ends,Blade Mafias dominates in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X