കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രതിപക്ഷ സംഘടനകള്‍ സൂചനാപണിമുടക്ക് നടത്തി
പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രതിപക്ഷ സംഘടനകള്‍ ഏകദിന സൂചനാപണിമുടക്ക് സമരം നടത്തി. എന്‍.ജി.ഒ അസോസിയേഷന്‍, കേരള ഗവ. നഴ്‌സസ് യൂനിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് സമരം നടത്തിയത്. സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആഗിരണ പ്രക്രിയ പൂര്‍ത്തിയാക്കുക,സര്‍ക്കാര്‍ ഏറ്റെടുത്ത് സ്പാര്‍ക്ക് പ്രഖ്യാപിച്ച തീയ്യതിവരെയുളള ഗ്രാറ്റുവിറ്റി,
ലീവ് സറന്‍ഡര്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചു തസ്തിക നിര്‍ണയിക്കുക,മെഡിക്കല്‍ കോളേജില്‍ പത്തുമുതല്‍ ഇരുപതു വര്‍ഷം വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ആ വര്‍ഷങ്ങളുടെ സര്‍വീസ് പരിഗണിച്ചു ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും നല്‍കുക,

സീനിയോറിറ്റി പരിഗണിച്ചു ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുക, മെഡിക്കല്‍ കോളേജിലെ എല്ലാജീവനക്കാര്‍ക്കും 2019-വരെയുളള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, 2021-ഫെബ്രുവരിയില്‍ മെഡിസെപ് അംഗങ്ങളായ ജീവനക്കാരുടെ 2019വരെയുളള മെഡിസെപ് അരിയേഴ്‌സ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും അനധികൃതമായി തുക പിടിക്കുന്ന നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
പണിമുടക്കിയവര്‍ ബുധനാഴ്ച്ച രാവിലെ കാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയറുമായ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോ. പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി. ഐ ശ്രീധരന്‍ അധ്യക്ഷനായി.
കെ. ജി. എന്‍. യു സംസ്ഥാന പ്രസി. കെ. എസ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ. എ സംസ്ഥാന വൈസ് പ്രസി. കെ.കെ രാജേഷ് ഖന്ന, എം.പി ഷനീജ്, കെ.ജി. എന്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. എം. അനസ്, ടി. എന്‍. എ. ഐ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രേണു സൂസന്‍ തോമസ്, യു.കെ മനോഹരന്‍, സന്ദീപ് സിറിയക്, കെ.വി മഹേഷ്, എം.പി ഉണ്ണികൃഷ്ണന്‍, രാജീവന്‍ കപ്പച്ചേരി എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പരിപാടികള്‍ക്ക് കെ. ജി. എന്‍.യു സംസ്ഥാന സെക്രട്ടറി റോബിന്‍ ബേബി, പരിയാരം യൂനിറ്റ് സെക്രട്ടറി കെ. എ ഷൈനി, എന്‍.ജി.ഒ. എ ബ്രാഞ്ച് സെക്രട്ടറി ടി.വി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications