Get Updates
Get notified of breaking news, exclusive insights, and must-see stories!

‘മന്‍സൂറിനെ കൊന്നത് ഇരുളിന്റെ മറവില്‍ ടിപിയെ വെട്ടിയതുപോലെ; ചെന്നിത്തല

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും രാത്രി മന്‍സൂറിന്റെ വീടിനടുത്ത് ഒളിച്ചിരുന്ന സിപിഐഎം പ്രവർത്തകരാണ് മൻസൂറിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയതെന്നും ചെന്നിത്തല പ്രസ്താവിച്ചു. ഈ സാഹചര്യത്തിൽ സിപിഐഎം അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകം ഏറെ ദുഖിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സിപിഐഎം കൊലപാതകികളുടെ പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മൻസൂറിന്റെ കൊലപാതകം ആസൂത്രിതമായി തന്നെ നടപ്പിലാക്കിയെന്നാണ് കണ്ണൂരിലെ യുഡിഎഫ് പ്രവര്‍ത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം. അക്രമം വർധിച്ച് വരികയാണെന്നും എത്ര ചോരകുടിച്ചാലും മതിയാകില്ല എന്ന നിലയിലേക്ക് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

haripad-rameshchennithala-c

കേരളത്തിലാകെ സിപിഎം അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും വോട്ടെടുപ്പിന്‌ ശേഷം സംസ്ഥാനത്ത് പലയിടങ്ങളിൽ അവര്‍ യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ചെന്നിത്തല കുട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിനിടെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കോൺഗ്രസ് പ്രവർത്തകരെ ബൂത്ത് ഏജന്റുമാരായി ഇരിക്കാന്‍ പോലും സിപിഐഎം പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും സിപിഎം ഇതര പാർട്ടികളിൽ നിന്നുള്ള ബൂത്ത് ഏജന്റുമാരെ അടിച്ചോടിക്കുന്ന സ്ഥിതി പലയിടത്തും ഉണ്ടായെന്നും. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും ചെന്നിത്തല ചോദിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ഈ കൊലപാതക രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ഇരട്ടവോട്ട് ആരോപണങ്ങളെല്ലാം രൂക്ഷമായി തുടരുന്നതിനിടെയാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാജവോട്ടുകള്‍ ഒരു പരിധിവരെ തടയാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തന്റെ മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+