കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചീകരണത്തിന് ഫണ്ട് നല്‍കിയില്ല; പ്രതിപക്ഷം കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോര്‍പറേഷനില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനായി അനുവദിക്കേï ഡിവിഷന്‍ ഫï് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മേയര്‍ ഇ.പി ലതയെ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്നു മേയര്‍ ഉടന്‍ ബന്ധപ്പെട്ട ഫയല്‍ ഒപ്പിട്ട് സെക്ഷനിലേക്കു കൈമാറി. ഇന്നലെ രാവിലെ 11.45ഒാടെയായിരുന്നു സംഭവം.

<strong>കടലില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു; ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്!</strong>കടലില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു; ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യകൃഷിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്!

കൗണ്‍സില്‍ യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനു ഫï് അനുവദിക്കാനുള്ള തീരുമാനമുïായിരുന്നു. പിന്നീടു കൗണ്‍സിലര്‍മാര്‍ ഫïിനു വേïി യോഗത്തില്‍ പലതവണ ആവശ്യപ്പെട്ടപ്പോഴും ഫï് വന്നില്ലെന്ന മറുപടിയാണു ലഭിച്ചത്. ഈവര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണ-പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷന്‍ വാര്‍ഡ് ഒന്നിന് 10,000 രൂപ വീതവും കോര്‍പറേഷന്‍ വാര്‍ഡിനു 20,000 രൂപ വീതവുമാണ് അനുവദിച്ചത്.

Protest

തദ്ദേശഭരണ സ്ഥാപന വിഹിതമായി 5000 രൂപയും നല്‍കി വരാറുï്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിഹിതമായി 10,000 രൂപയും ലഭിക്കും. എന്നാല്‍ തുക ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. മഴ ആരംഭിച്ചതോടെ ശുചീകരണ പ്രവര്‍ത്തനം താളംതെറ്റുന്നതായും ആക്ഷേപമുï്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഒ മോഹനന്‍, പി. ഇന്ദിര, കൗണ്‍സിലര്‍മാരായ സി. സമീര്‍, അമൃതാ രാമകൃഷ്ണന്‍, എം.പി മുഹമ്മദലി, ലിഷാ ദീപക്, സി. എറമുള്ളാന്‍, കെ.കെ ഭാരതി, കെ. ജമിനി, ഷാഹിനാ മൊയ്തീന്‍, സി.കെ വിനോദ്, ടി.കെ വസന്ത, പി. ഷംന നേതൃത്വം നല്‍കി.

പ്രതിപക്ഷ കൗണ്‍സിലര്‍മാറുടെ ഉപരോധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടു മേയര്‍ ഇ.പി ലതയും പറഞ്ഞു കടക്ക് പുറത്ത്. പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ കാബിനു മുന്നിലെത്തി ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും അകത്തുകയറിയിരുന്നു. എന്നാല്‍ എന്തിനാണ് നിങ്ങള്‍ ഇങ്ങോട്ട് കയറിവന്നത്. നിങ്ങളെ മുറിയില്‍ കയറ്റേïെന്നു പറഞ്ഞിട്ടുïല്ലോ എന്നിട്ടും നിങ്ങള്‍ എന്തിനാണു ചേംബറില്‍ കയറിയതെന്നു ചോദിച്ചു പുറത്തുപോകണമെന്നു മേയര്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പോയാല്‍ മാത്രമെ ഇനി ഇതേക്കുറിച്ച് സംസാരമുള്ളൂവെന്നും മേയര്‍ ആക്രോശിച്ചു.

English summary
Opposition's protest agaist Mayor in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X