മദ്യ ലഹരിയിൽ യുവാവിൻ്റെ ബാഗ് തട്ടിയെടുത്തു; ട്രാഫിക്ക് എസ്ഐക്ക് സസ്പെൻഷൻ
കണ്ണൂർ: മദ്യലഹരിയിൽ വഴിയിൽ വാഹനം കാത്തു നിൽക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തിൽ എസ് ഐ ക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ ജയകുമാറിനെയാണ് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് സിറ്റി പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.
കഴിഞ്ഞ മാസം ബാംഗ്ലൂരിലേക്ക് പോകാനായി പിതാവിനൊപ്പം കുടുക്കിമൊട്ടയിൽ ബസ് കാത്തുനിൽക്കവേയാണ് അവിടെ എത്തിയ എസ്ഐയുടെ അതിക്രമം ഉണ്ടായത്.പോലീസാണെന്ന് പറഞ്ഞ് യുവാവിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് ബാഗ് പിടിച്ച് വാങ്ങിയെടുക്കുകയായിരുന്നു. സംശയം തോന്നിയ യുവാവ് പൊലീസുദ്യോഗസ്ഥനോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ യുവാവിന്റെ പിതാവിനെ പൊലീസുദ്യോഗസ്ഥൻ പിടിച്ചുതള്ളി.

ഇതിനിടെ ബാംഗ്ലൂരിലേക്കുള്ള ബസ് എത്തി. തുടർന്ന് പൊലീസുദ്യോഗസ്ഥനിൽ നിന്നും ബാഗ് ബലംപ്രയോഗിച്ച് വാങ്ങി യുവാവ് ബസിൽ കയറുകയായിരുന്നു. പൊലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ യുവാവ് ഫോണിൽ പകർത്തുകയും ചെയ്തു.
അടുത്ത ദിവസം തന്നെ യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും നൽകി. പരാതിയെ തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് സസ്പെൻഷൻ ഉത്തരവിട്ടത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ അജിത്ത്കുമാറാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.
നേരത്തെ യുവാവ് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൊലിസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിനാണ് നടപടി സ്വീകരിച്ചത്. തുടർച്ചായായ സേനയിലെ അംഗങ്ങളിൽ നിന്നുണ്ടാകുന്ന അച്ചടക്ക ലംഘനം പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലിസ് മേധാവി അച്ചടക്കനടപടി സ്വീകരിച്ചത്.












Click it and Unblock the Notifications