കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴു ദിവസം കൊണ്ട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംഭരണി; കൊ വിഡ് ചികിത്സാരംഗത്ത് മുന്നേറ്റം

Google Oneindia Malayalam News

കണ്ണുർ: കൊവിഡ് ചികിത്സാരംഗത്ത് നിർണായക ചുവട് വയ്പ്പുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംഭരണി സ്ഥാപിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ 6000 ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ സംഭരണിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയോട് ചേർന്ന് സജ്ജമാക്കിയത്. ഇതിനൊപ്പം 500 ലിറ്റർ ദ്രവീകൃതഓക്സിജൻ ഉത്പാദന ശേഷിയുള്ള ജനറേറ്ററും സ്ഥാപിച്ചു. ബി പി സി എല്ലാണ് ജനറേറ്റർ സ്ഥാപിച്ചത്. സംഭരണിയുടെ അടിത്തറ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാ നിർമ്മിതി കേന്ദ്രമാണ് നടത്തിയത്.

ബറോഡയിൽ നിന്നാണ് ഓക്സിജൻ ടാങ്കുകൾ എത്തിച്ചത്. ഒരാഴ്ചകൊണ്ടാണ് ടാങ്കുകൾ കണ്ണൂരിലെത്തിച്ചത്. ഓക്സിജൻ ജനറേറ്ററും സംഭരണിയും സ്ഥാപിച്ചതോടെ ഓക്സിജന്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സ്വയംപര്യാപ്തതയുടെ പാതയിലാണ്. ക്രയോജനിക് ടാങ്കറുകളിലാണ് ഓക്സിജൻ സംഭാരിണിയിലേക്ക് എത്തിക്കുക.തുടർന്ന് 31 ബെഡുകളിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കും.

covid

ടാങ്കറുകൾ സംഭരണിയിലേക്ക് എത്തിക്കുന്നതിനായി ആശുപത്രിയുടെ മുൻവശത്തെ മതിൽ പൊളിച്ചു പുതിയ റോഡ് നിർമിച്ചിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം കൂടി ഉണ്ടായേക്കും എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരാതികളില്ലാതെ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാണ് ജില്ലാ ആശുപത്രിഅധികൃതരും ജില്ലാ പഞ്ചായത്തും ലക്ഷ്യമിടുന്നത്.

6000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയോട് ചേർന്ന് സജ്ജമാകുന്നത്. ഇതിനൊപ്പം 500 ലിറ്റർ ദ്രവീകൃതഓക്സിജൻ ഉത്പാദന ശേഷിയുള്ള ജനറേറ്ററും സ്ഥാപിക്കും. ബി പി സി എല്ലാണ് ജനറേറ്റർ സ്ഥാപിക്കുക. സംഭരണിയുടെ അടിത്തറ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാ നിർമ്മിതി കേന്ദ്രമാണ് നടത്തുന്നത്. ബറോഡയിൽ നിന്നാണ് ഓക്സിജൻ ടാങ്കുകൾ ഒരാഴ്ചയ്ക്കകം കണ്ണൂരിലെത്തിയത്.

ഓക്സിജൻ ജനറേറ്ററും സംഭരണിയും സ്ഥാപിക്കുന്നത്തോടെ ഒക്സിജന്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സ്വയം പര്യാപ്തമവും. ക്രയോജനിക് ടാങ്കറുകളിലാണ് ഓക്സിജൻ സംഭരിണിയിലേക്ക് എത്തിക്കുക.തുടർന്ന് 31 ബെഡുകളിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കും. ടാങ്കറുകൾ സംഭരിണിയിലേക്ക് എത്തിക്കുന്നതിനായി ആശുപത്രിയുടെ മുൻവശത്തെ മതിൽ പൊളിച്ചു പുതിയ റോഡ് നിർമ്മിക്കുകയായിരുന്നു
. കോവിഡിന്റെ മൂന്നാം തരംഗം കൂടി ഉണ്ടായേക്കും എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരാതികളില്ലാതെ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാണ് ജില്ലാ ആശുപത്രിഅധികൃതരും ജില്ലാ പഞ്ചായത്തും ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു, അഡ്വ.കെ. സരള, പി.കെ ബിജു, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി.പി ചന്ദ്രൻ 'ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാജീവൻ എന്നിവർ ഓക്സിമ്മ്ൻ സംഭരണി സ്ഥാപിച്ച സ്ഥലം സന്ദർശിച്ചു.നാല് ദിവസത്തിനുള്ളിൽ ഓക്സിജൻ സംഭരണി ട്രയൽ റൺ നടത്തി പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യമാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതോടെ കൊ വിഡ് മുന്നാം തരംഗം നേരിടുന്നതിനായി കണ്ണൂർ ജില്ലാ ആശുപത്രി പൂർണമായും സജ്ജമായി കഴിഞ്ഞുവെന്ന് പി.പി ദിവ്യ പറഞ്ഞു.

English summary
Oxygen plant in Kannur District Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X