കണ്ണൂർ ജില്ലാ ആശുപത്രി ഓക്സിജൻ സ്വയംപര്യാപ്തതയിലേക്ക്: പ്ളാൻ്റ് നിർമ്മാണം തുടങ്ങി
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്കായി ഓക്‌സിജന്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപടികള്‍ തുടങ്ങി. ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റും സംഭരണിയും ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പിപി ദിവ്യ സന്ദര്‍ശിച്ചു. ദ്രവീകൃത ഓക്‌സിജന്‍ സംഭരിക്കാനുള്ള ടാങ്കും,ഓക്‌സിജന്‍ ജനറേറ്ററുമാണ് ആശുപത്രിയില്‍ സ്ഥാപിക്കുന്നത്.ഇതോടെ ഓക്‌സിജന്‍ ലഭ്യതയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സ്വയം പര്യാപ്തമാവും.

6000 ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ സംഭരണിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് സജ്ജമാകുന്നത്. ഇതിനൊപ്പം 500 ലിറ്റര്‍ ദ്രവീകൃതഓക്‌സിജന്‍ ഉത്പാദന ശേഷിയുള്ള ജനറേറ്ററും സ്ഥാപിക്കും. ബി പി സി എല്ലാണ് ജനറേറ്റര്‍ സ്ഥാപിക്കുക. സംഭരണിയുടെ അടിത്തറ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നടത്തുന്നത്. ബറോഡയില്‍ നിന്നാണ് ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കുന്നത്. ഒരാഴ്ചയ്ക്കകം ടാങ്കുകള്‍ കണ്ണൂരിലെത്തും. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു
ക്രയോജനിക് ടാങ്കറുകളിലാണ് ഓക്‌സിജന്‍ സംഭാരിണിയിലേക്ക് എത്തിക്കുക.തുടര്‍ന്ന് 31 ബെഡുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കും. ടാങ്കറുകള്‍ സംഭരിണിയിലേക്ക് എത്തിക്കുന്നതിനായി ആശുപത്രിയുടെ മുന്‍വശത്തെ മതില്‍ പൊളിച്ചു പുതിയ റോഡ് നിര്‍മ്മിക്കാനുള്ള പ്രവൃത്തികളും ഉടന്‍ ആരംഭിക്കും. കോവിഡിന്റെ മൂന്നാം തരംഗം കൂടി ഉണ്ടായേക്കും എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരാതികളില്ലാതെ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനാണ് ജില്ലാ ആശുപത്രി അധികൃതരും ജില്ലാ പഞ്ചായത്തും ലക്ഷ്യമിടുന്നത്.
നേരത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്‌ളാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചു. തളിപ്പറമ്പ് താലുക്ക് ക്ക ശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലും ഓക്‌സിജന്‍ നിര്‍മ്മാണ പ്‌ളാന്റുകളുടെ നിര്‍മാണമാരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പഴയ ക്യാന്റീനടക്കമുള്ള അനുബന്ധ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് പ്‌ളാന്റ് പണിയുന്നത്.
ഒരാഴ്ച്ചക്കുള്ളില്‍ പ്‌ളാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പി.പി ദിവ്യ അറിയിച്ചു.ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യില്‍ കൊ വിഡ് പ്രതിരോധ ചികിത്സയ്ക്കായി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ദിവ്യ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാജീവന്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ഓക്‌സിജന്‍ ബെഡുകളടക്കമുള്ള ആധുനിക സംവിധാനങ്ങളുള്ള കൊവിഡ് വാര്‍ഡ് കണ്ണുര്‍ ജില്ലാ ആശുപത്രിയില്‍ തുറന്നു പ്രവര്‍ത്തിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് വാര്‍ഡില്‍ സജ്ജീകരിച്ചിട്ടുള്ളത്. വാര്‍ഡില്‍ നാലു വെന്റിലേറ്ററുകള്‍ക്ക് പുറമെ 12 ഐസിയു കിടക്കകളും 30 ഓക്‌സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
Recommended Video
കൂടാതെ രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി വൈഎംസിഎ ഹൃദയാരാമവുമായി ചേര്‍ന്ന് കൗണ്‍സിലര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ മാനസികോല്ലാസത്തിനായി മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications