സുഷമ പിന്മാറാന്‍ കാരണം വിദിഷയിലെ ചുവരെഴുത്തകളെന്ന് ചി ചിദംബരം.. പുതിയ വിവാദത്തില്‍ ട്വിറ്ററില്‍ വാക്ക്‌പോര്
ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ട്വീറ്റുമായി പി ചിദംബരം.മധ്യപ്രദേശിലെ ചുമരെഴുത്ത് കണ്ടാണ് സുഷമയുടെ പിന്മാറ്റം എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തിരിക്കുന്നത്.മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുമാണ് സുഷമ ലോകസഭയിലെത്തിയത്.ആരോഗ്യപരമായ കാരണങ്ങളാല്‍ 2019ല്‍ മത്സരിക്കില്ലെന്ന് സുഷമ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തില്‍ സുഷമ സ്വരാജിന്റെ അസാന്നിധ്യം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സുഷമ സ്വരാജിന്റെ അസാന്നിധ്യം ചുമരെഴുത്തുകളായി വിദിഷയിലും മധ്യപ്രദേശിലെ വിവിധയിടങ്ങളിലും വന്ന ചുമരെഴുത്തിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുഷമ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അനാരോഗ്യമാണ് മത്സരത്തില്‍ നിന്നും പിന്മാറന്‍ കാരണമെന്നും സുഷമ പറഞ്ഞിരുന്നു.അന്തിമ തീരുമാനം പാര്‍ട്ടിക്കാണെന്നും ഇത് തന്റെ തീരുമാനമാണെന്നും പറഞ്ഞതിനു പിന്നാലെയാണ് പി ചിദംബരം എംപി പുതിയ വിവാദ പരാമര്‍ശവുമായെത്തിയത്.

സുഷമ ചുവരെഴുത്തുകണ്ടാണ് ഇനി മത്സരിക്കില്ലന്ന് പ്രഖ്യാപിച്ചത്.അവര്‍ മധ്യപ്രദേശില്‍ നിന്നും ഉള്ള പാര്‍ലമെന്റ് അംഗമാണെന്നും വളരെ സ്മാര്‍ട്ടാണെന്നും പി ചിദംബരം ട്വിറ്ററില്‍ പറയുന്നു.ഇതോടെ വന്‍ ചര്‍ച്ചയാണ് ഇതുണ്ടാക്കിയത്.അനാരോഗ്യമെന്ന് സുഷമ പറഞ്ഞതാണെന്നും അത് മനസിലാക്കാതെ പി ചിദംബരം വിവാദം ഉണ്ടാക്കുകയാണെന്ന് സോഷ്യല്‍ മീഡിയ കുറഅറപ്പെടുത്തുന്നു.മുന്‍ ധനകാര്യമന്ത്രിയായ ചിദംബരം കുറച്ചധികം ഔചിത്യം കാണിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്.












Click it and Unblock the Notifications