കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഖാദി ഉന്നമനത്തിനായി വൈവിധ്യവൽക്കരണം നടപ്പിലാക്കും: പി ജയരാജൻ

Google Oneindia Malayalam News

പയ്യന്നുർ: ഖാദി തൊഴിലാളികളുടെ ഉന്നമനത്തിനായി വിവിധ പദ്ധതിക ൾ നടപ്പിലാക്കി വരികയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു.
സഹകരണ മേഖലയിലും സർക്കാർ സർവീസിലും പ്രവർത്തിക്കുന്ന ജീവനക്കാർ ആഴ്ച്ചയിലൊരിക്കൽ ഖാദി ധരിക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ കലക്ടറോടും സഹകരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കണ്ണൂരിൽ അറിയിച്ചു.

pj

ഈ ആവശ്യം ഏറ്റെടുത്ത് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഖാദി ധരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഖാദി ബോർഡിൻ്റെ പ്രധാന കേന്ദ്രമായ പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ കീഴിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിലായി 70 നൂൽപ്പ കേന്ദ്രങ്ങളും 61 നെയ്ത്ത് കേന്ദ്രങ്ങളും 29 ഖാദി വിൽപ്പനശാലകളും പ്രവർത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

ക്രിസ്തുമസ് പുതുവൽസര സ്പെഷ്യൽ റിബേറ്റ് ഡിസംബർ 31 വരെ ലഭിക്കും. കൂടാതെ ഫെബ്രുവരി 9 മുതൽ 14 വരെയും റിബേറ്റുണ്ടാവുമെന്നും പി ജയരാജൻ അറിയിച്ചു.
കതിരൂർ സർവീസ് സഹകരണ ബാങ്കിലെ നൂറുകണക്കിന് ജീവനക്കാർ ഖാദി വസ്ത്രം ധരിക്കാൻ തീരുമാനിച്ചതായി പി ജയരാജൻ അറിയിച്ചു. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ ചൊവ്വാഴ്ച്ച നടന്ന ചടങ്ങിൽ ഖാദി തുണിത്തരങ്ങൾ പി ജയരാജനിൽ നിന്ന് കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ അശോകൻ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയരക്ടർ ടി സി മാധവൻ നമ്പുതിരി, കണ്ണൂർ പ്രൊജക്ട് ഓഫീസർ ഐ.കെ അജിത് കുമാർ പങ്കെടുത്തു.

English summary
P Jayarajan about development in Khadi sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X