കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി കേസില്‍ ഒടുവില്‍ യൂത്ത് ലീഗിന് വെളിച്ചം വന്നിരിക്കുന്നു; അഭിനന്ദനങ്ങളെന്ന് പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായി കേസില്‍ ഒടുവില്‍ യൂത്ത് ലീഗിന് വെളിച്ചം വന്നിരിക്കുന്നുവെന്ന് സിപിഎം പി ജയരാജന്‍. ഇതേവരെ പീഢനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ പോലീസും ഗവണ്‍മെന്‍റും ശ്രമിക്കുന്നു എന്നാരോപിച്ച് ബഹളം കൂട്ടിയവര്‍, ഇപ്പോള്‍ കേസിനെ പ്രതി സന്ധിയിലാക്കിയത് എസ്.ഡി.പി.ഐ ആണെന്ന് തുറന്നുപറയാന്‍ തയ്യാറായതില്‍ അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

യൂത്ത് ലീഗിന്

യൂത്ത് ലീഗിന്

പാലത്തായി കേസില്‍ ഒടുവില്‍ യൂത്ത് ലീഗിന് വെളിച്ചം വന്നിരിക്കുന്നു. ഇതേവരെ പീഢനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ പോലീസും ഗവണ്‍മെന്‍റും ശ്രമിക്കുന്നു എന്നാരോപിച്ച് ബഹളം കൂട്ടിയവര്‍, ഇപ്പോള്‍ കേസിനെ പ്രതി സന്ധിയിലാക്കിയത് എസ്.ഡി.പി.ഐ ആണെന്ന് തുറന്നുപറയാന്‍ തയ്യാറായതില്‍ അഭിനന്ദനങ്ങള്‍. പലപ്രശ്നങ്ങളിലും ജമാഅത്തെ ഇസ്ലാമയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് അത്തരം ശക്തികളെ യു.ഡി.എഫിന്‍റെ ഭാഗമാക്കാനുള്ള നീക്കത്തിനെതിരെയും യൂത്ത് ലീഗ് പ്രതിഷേധമുയര്‍ത്തി എന്ന വാര്‍ത്തയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ അതും സ്വാഗതാര്‍ഹമാണ്.

രണ്ട് വാര്‍ത്തകള്‍

രണ്ട് വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട് വാര്‍ത്തകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്. അതിലൊന്ന് ഐ.എസ് ഭീകരവാദികളെ കുറിച്ചുള്ള ഐക്യരാഷ്ട്രയുടെ സഭ റിപ്പോര്‍ട്ടാണ്. കേരള-കര്‍ണാടക സംസ്ഥാനങ്ങളില്‍ ഐ.എസ്സിലേക്ക് ചില ചെറുപ്പക്കാര്‍ റിക്രൂട്ട് ചെയ്യപ്പെടുകയും അവര്‍ സിറിയയിലും മറ്റുമെത്തി കൊല്ലപ്പെട്ടു എന്നാണ് ആ വാര്‍ത്ത. ഐക്യരാഷ്ട്രയുടെ സഭ റിപ്പോര്‍ട്ടിലൂടെ ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വഴിയും മറ്റും ചര്‍ച്ചചെയ്തിട്ടുള്ളതാണ്.

 ഐ.എസ്സിലേക്ക്

ഐ.എസ്സിലേക്ക്

കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്ന് ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ള പലരും പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാക്കളായിരുന്നു. അവരുടെ പേര് സഹിതം മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞതുമാണ്. ഭീകര പ്രസ്ഥാനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ആശയ പരിസരമൊരുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാഷ്ട്രീയ പാര്‍ടിയാണ് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിന് മാവോയിസ്റ്റ് ഭീകരവാദികളുമായി ഒത്തുചേരാനും മടിയില്ല.

Recommended Video

cmsvideo
12-06-2020, സിറ്റി റൗണ്ടപ്പ്; കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; കൂടുതൽ വാർത്തകൾ.....
എന്‍.ഡി.എഫ് നേതാക്കളുമായി

എന്‍.ഡി.എഫ് നേതാക്കളുമായി

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആദ്യരൂപമായിട്ടുള്ള എന്‍.ഡി.എഫുമായി ഇപ്പോഴത്തെ മാവോയിസ്റ്റ് നേതാവും അന്നത്തെ ജനശക്തി നേതാവുമായിരുന്ന രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ എന്‍.ഡി.എഫ് നേതാക്കളുമായി ഐക്യപ്പെടുന്നതിനുവേണ്ടി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ മുഖപത്രമായിരുന്ന തേജസ്സിന്‍റെ എഡിറ്റര്‍ ഉള്‍പ്പെടെ മാവോയിസ്റ്റുകളുമായി ഒത്തുചേര്‍ന്നതിന്‍റെ റിപ്പോര്‍ട്ടുകളും ഈ അടുത്തടക്കം പുറത്തുവരികയുണ്ടായി.

ജനാധിപത്യത്തോടുള്ള എതിര്‍പ്പാണ്

ജനാധിപത്യത്തോടുള്ള എതിര്‍പ്പാണ്

മാവോയിസ്റ്റുകളുമായി ആശയപരമായി ഐക്യപ്പെടുന്ന മറ്റൊരു ശക്തിയാണ് ജമാഅത്തെ ഇസ്ലാമി. ഇവരെല്ലാം ചേര്‍ന്ന് മനുഷ്യാവകാശ സംഘടനകളുടെ മറപിടിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മേല്‍പ്പറഞ്ഞ തീവ്രവാദശക്തികളെ ഒന്നിപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള എതിര്‍പ്പാണ്.

“ദൈവീക ജനാധിപത്യം”

“ദൈവീക ജനാധിപത്യം”

അതായത് സായുധ കാലാപത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന മാവോയിസ്റ്റുകളും വിശുദ്ധ സ്വര്‍ഗ്ഗത്തിലെത്തുന്നതിന് ഇറാഖിലും സിറിയയിലും അഫ്ഖാനിസ്ഥാനിലും പോയി ഇസ്ലാമിക് സ്റ്റേറ്റ്സ്സിന്‍റെ ഭാഗമായി യുദ്ധത്തിലേര്‍പ്പെടുന്നതിന് ആശയ പരിസരമൊരുക്കുന്ന പേപ്പുലര്‍ ഫ്രണ്ടും, മാവോയിസ്റ്റുകളുമായി ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുകയും "ദൈവീക ജനാധിപത്യം" അഥവാ പൗരോഹിത്യ ആധിപത്യത്തിനായി ആശയ പ്രചരണം നടത്തുന്ന ജമാഅത്തെ ഇസ്ലാമിയും നമ്മുടെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ്.

യു.ഡി.എഫിന്‍റെ ഭാഗമാവാന്‍

യു.ഡി.എഫിന്‍റെ ഭാഗമാവാന്‍

ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങല്‍ പ്രചരിപ്പിക്കുന്ന പേപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും രക്ഷാകര്‍തൃത്ത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികളെയാണ് യു.ഡി.എഫിന്‍റെ ഭാഗമായി മാറ്റാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ യൂത്ത് ലീഗിലെ ചിന്തിക്കുന്ന യുവതയുടെ പ്രതികരണമെന്താണ് ?.

ആവേശം നല്‍കുന്ന കാര്യം

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കേരളത്തില്‍ കണ്ടത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടിയുള്ള മഹാശക്തി പ്രവാഹമാണ്. അതില്‍ മതതീവ്രവാദ ശക്തികള്‍ക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു. അതാണ് സംഘപരിവാര ശക്തികളെ പ്രയാസപ്പെടുത്തിയത്. സംഘപരിവാര ശക്തികള്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ് യു.ഡി.എഫ് നടത്തുന്ന ഐക്യനീക്കം. അതാവട്ടെ മുസ്ലീം ലീഗ് വഴിയാണുതാനും.ഇക്കാര്യത്തില്‍ തെറ്റിനെതിരെ പ്രതികരിക്കാന്‍ യൂത്ത് നേതൃത്വം തയ്യാറാവുമോ?.

 മഹാരാഷ്ട്ര സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു; ആരോപണവുമായി പവാര്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു; ആരോപണവുമായി പവാര്‍

English summary
P Jayarajan about Palathai Rape Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X