കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആര്‍എസ്എസ് സംഘത്തെ ജാമ്യത്തിലിറക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍': അന്വേഷണം വേണമെന്ന് ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊലക്കേസിലെ പ്രതിയും ആര്‍എസ്എസ്കാരനുമായ വിപിൻ ഉൾപ്പെടെ നാലു പേരെ നിലമ്പൂരിൽ പോലീസ് അറസ്റ്റ് ചെയ്തതായ വാർത്ത പലതും ഒളിഞ്ഞിരിക്കുന്ന ഒന്നാണെന്ന് പി ജയരാജന്‍. നിലമ്പൂർ എം. എൽ. എ തന്നെ അപായ പ്പെടുത്താൻ ആര്‍എസ്എസ് കാരനായ മുരുകേഷ് നരേന്ദ്രന്റെ നിർദ്ദേശമനുസരിച്ചാണ് ഇവർ വന്നത് എന്ന ഗൗരവതരമായപരാതിയും പോലീസിൽ എത്തീട്ടുണ്ട്. മറ്റൊരു കേസിൽ അറസ്റ്റ്ൽ ആയ ഇവരെ യൂത്ത് കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഷാജഹാനും മറ്റുമാണ് പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ ഇറക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സ:ധനരാജ് കൊലക്കേസിലെ പ്രതിയും ആര്‍എസ്എസ് കാരനുമായ വിപിൻ ഉൾപ്പെടെ നാലു പേരെ നിലമ്പൂരിൽ പോലീസ് അറസ്റ്റ് ചെയ്തതായ വാർത്ത പലതും ഒളിഞ്ഞിരിക്കുന്ന ഒന്നാണ്. പൂക്കോട്ടുംപാടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ലിനീഷ്, ജിഷ്ണു, അഭിലാഷ് എന്നിവർ അടങ്ങിയ ആര്‍എസ്എസ് ക്രിമിനൽ സംഘം എന്തിനാണ് പയ്യന്നൂരിൽ നിന്ന് നിലമ്പൂരിൽ എത്തിയത് എന്നകാര്യം സമഗ്രമായി പോലീസ് അന്വേഷിക്കണം.

 pjayarajan

നിലമ്പൂർ എം. എൽ. എ തന്നെ അപായ പ്പെടുത്താൻ ആര്‍എസ്എസ് കാരനായ മുരുകേഷ് നരേന്ദ്രന്റെ നിർദ്ദേശമനുസരിച്ചാണ് ഇവർ വന്നത് എന്ന ഗൗരവതരമായപരാതിയും പോലീസിൽ എത്തീട്ടുണ്ട്. മറ്റൊരു കേസിൽ അറസ്റ്റ്ൽ ആയ ഇവരെ യൂത്ത് കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഷാജഹാനും മറ്റുമാണ് പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ ഇറക്കിയത്.

ഒടുവിൽ ഇപ്പോൾ എം. എൽ. എ യുടെ പരാതിയിൽ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ ഉള്ളവരെ പ്രതിചേർത്ത് കേസ് എടുത്തിരിക്കയാണ്. ആര്‍എസ്എസ്-കോൺഗ്രസ്‌ കൂട്ടുകെട്ട് നിലമ്പൂരിൽ ജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷത്തിൽ തന്നെ അനുഭവമായി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിഹേർസലായും ഈ സംഭവത്തെ കാണാം. ഈ സംഭവം മറ്റൊരു ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. കോൺഗ്രസ്‌ നേതാവ് സുധാകരന്റെ നേതൃത്വത്തിലാണ്.

ഇപി ജയരാജനെ വധിക്കാൻ ശ്രമിച്ച ഗൂഢാലോചന നടത്തിയ കേസ് ഉണ്ടായത്. കൊല നടത്തുന്നതിന് എസ്എഫ്ഐ നേതാവായ സുധീഷനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് നിയോഗിച്ചത്. അതിന്റെ തനി ആവർത്തനമാണ്‌ നിലമ്പൂരിൽ ഉണ്ടായത്. ഇക്കാര്യം പോലീസന്വേഷണത്തിലൂടെ വെളിക്കുവരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

Recommended Video

cmsvideo
പതിനാലുവയസ്സുകാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; കണ്ണൂര്‍ നഗരത്തിലെ കടകമ്പോളങ്ങൾ അടയ്ക്കും

നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...

 സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി, കോണ്‍ഗ്രസിനും കുറ്റപ്പെടുത്തല്‍!! സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി, കോണ്‍ഗ്രസിനും കുറ്റപ്പെടുത്തല്‍!!

English summary
P Jayarajan about pv anwar mla's murder conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X