• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളി പി ജയരാജൻ

കണ്ണൂർ: കണ്ണൂൂരിൽ മുസ്ലിം ലീഗ് നേതാവ് മൻസൂർ കൊല്ലപ്പെട്ടതിന് പിന്നാലെ മകനിട്ട ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി പി ജയരാജൻ. പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ പി ജയരാജന്റെ പ്രതികരണം പുറത്തുവരുന്നത്. മകന്റെ ഫേസ്ബുക്ക് പോസ്റ്റ് പാനൂരിലെ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ അതിനോട് യോജിക്കുന്നില്ലെന്നാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.

മന്‍സൂര്‍ കൊലപാതകം അപലപനീയം: ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല:എപി അബ്ദുൽ ഹകീം അസ്ഹരി

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

"ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്." എന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾകമാണ് മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ് സഹോദരങ്ങളെ ആക്രമിച്ചത്. വീടിനു മുമ്പിൽ ബോംബെറിഞ്ഞ ശേഷം മൻസൂറിനെ വടിവാളു കൊണ്ട് ആക്രമിക്കുകയായിരുന്നു. മൻസുറിനെയും മുഹ്സിനെയും ഒരുമിച്ച് ആക്രമിച്ചതോടെ കാലിനു വെട്ടേറ്റ മൻസൂർ രക്തം വാർന്നാണ് മരിച്ചത്. സഹോദരങ്ങളെ ആക്രമിച്ച സംഘത്തിൽ 15 പേരുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബൈക്കുകളിലായി മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞിട്ടുള്ളത്. ഇതേ സമയം മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് ഇരുവരെയും അക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

cmsvideo
  Untitled

  തിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തിൽ വെച്ച് ഓപ്പൺ വോട്ടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരനായിരുന്നു ലീഗിന്റെ ബൂത്ത് ഏജന്റുമാരിലൊരാൾ. ബൂത്തിനടുത്ത് വെച്ച് സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ സംഘർഷമുണ്ടായതിന്റെ തുടർച്ചയാണ് വീട് കയറി ആക്രമിക്കുന്നതിലേക്കും കൊലപാതകത്തിലേക്കും എത്തിയിട്ടുള്ളത്.

  ഇതിന് പിന്നാലെ സിപിഎം പ്രവർത്തകൻ വാട്സ്ആപ്പിലൂടെ ഭീഷണി സ്റ്റാറ്റസായി ഇടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്സിനെയും തലശ്ശേരിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂറിന്റെ മരണം സംഭവിക്കുകയായിരുന്നു.

  ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

  English summary
  P Jayarajan denies his son's Facebook post after controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X