പി ജയരാജന്‍ ഓട്ടക്കാലണയുടെ വിലയില്ലാത്ത നേതാവ്; പ്രഫുല്‍ കൃഷ്ണ
കണ്ണൂര്‍: കണ്ണൂരില്‍ തുടരുന്ന വിവാദങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടെയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനും സിപിഎം നേതാവ് പി.ജയരാജനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി യുവുമോര്‍ച്ച നേതൃത്വം രംഗത്തെത്തി. പി.ജയരാജന്‍ വിഷയം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വവമായ നീക്കമാണ് നടത്തുന്നത്. പി. ജയരാജന്‍ ഇത് ബിജെപി സിപിഎം സംഘര്‍ഷമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന ജയരാജന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുകയാണ്. സംഘര്‍ഷം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്
ജയരാജന് വേണ്ടത് അക്രമമാണ്. സിപിഎമ്മില്‍ ജയരാജന് ഓട്ടക്കാലണയുടെ വിലപോലുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിവാദ പ്രസ്താവന നടത്തി പാര്‍ട്ടിയില്‍ ആളാകാനാണ് ജയരാജന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അധിക്ഷേപിച്ചതിലൂടെ പുറത്ത് വന്നിരിക്കുന്നത് എ.എം. ഷംസീറിന്റെ താലിബാന്‍ സ്വരമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഷംസീറിന്റെ ഉള്ളിലുള്ള എസ്ഡിപിഐക്കാരനും പോപ്പുലര്‍ ഫ്രണ്ടുകാരനുമാണ് പുറത്ത് ചാടിയത്.

കേരളത്തിലെ മത സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഷംസീറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ട ഒരു മാന്യതയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു സമുദായത്തിന്റെ വിശ്വാസ പ്രമാണങ്ങളെ പാടെ അവഹേളിച്ച് കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഷംസീര്‍ നടത്തിയത്. ഷംസീര്‍ നിരീശ്വരവാദിയൊന്നുമല്ല. ഇസ്ലാം മതവിശ്വാസത്തെ കുറിച്ച് ഏറ്റവും അഭിമാനപുരസ്സരം ഓര്‍ത്തെടുക്കുന്നയാളാണ്.
മലക്കുകളെ കുറിച്ചും സ്വര്‍ഗ, നരകത്തെകുറിച്ചും ഷംസീറിന് കൃത്യമായ ബോധ്യമുണ്ട്. ഷംസീര്‍ വിശ്വസിക്കുന്ന മതം ഉദാത്തമാണെന്ന് അദ്ദേഹം വിശ്വസിക്കട്ടെ. പക്ഷെ എന്റെ വിശ്വാസം മാത്രമാണ് ശരി മറ്റെല്ലാം ബ്ലണ്ടറാമെന്ന നിലപാട് ശരിയല്ല. ഇത്തരം വിവാദ പരാമര്‍ശമുണ്ടായിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടാവാത്തത്. ഷംസീറിന്റേത് വ്യക്തിപരമായ അഭിപ്രായമാണോയെന്ന് സിപിഎം നേതൃത്വം മറുപടി പറയണം. ഷംസീറിന്റെ അഭിപ്രായത്തോട് സിപിഎമ്മിന്റെ സമീപനമെന്താണെന്ന് വ്യക്തമാക്കണം. വിവാദ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ ഷംസീര്‍ തയ്യാറാകണമെന്നും സിപിഎം നേതൃത്വം ഷംസീറിനെ പരസ്യമായി താക്കീത് ചെയ്യണമെന്നും പ്രഫുല്‍ കൃഷ്ണ ആവശ്യപ്പെട്ടു.
ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് ആരെയാണ് പേടിക്കുന്നത്. ഷംസീറിനെതിരെ നടപടിയില്ലാത്തതാണ് യൂത്ത് ലീഗുകാരന് ആവേശമായത്. അമ്പല നടയില്‍ പച്ചയ്ക്ക് കത്തിക്കുമെന്ന് യൂത്ത് ലീഗുകാരും പോപ്പുലര്‍ ഫ്രണ്ടുകാരനും പരസ്യമായി ഭീഷണി മുഴക്കുന്നു. ഷംസീറിനെ പോലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ തെരുവോരങ്ങളല്‍ എന്തും വിളിച്ച് പറയാനുള്ള ധൈര്യം നല്‍കുന്നത്. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അരുണ്‍ ഭരത്, സംസ്ഥാന ട്രഷറര്‍ അരുണ്‍ മാസ്റ്റര്‍, മീഡിയ സെല്‍ കോ-കണ്‍വീനര്‍ നിധിന്‍ മോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications