കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാക്കുകള്‍ കൊണ്ടോ കവിതകള്‍കൊണ്ടോ പ്രകീര്‍ത്തിച്ചു തീര്‍ക്കാവുന്നതല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍; തളിപ്പറമ്പില്‍ പി ജയരാജനെ വെട്ടിലാക്കി വീണ്ടും ഫ്ലക്‌സ് ബോര്‍ഡുയര്‍ന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാര്‍ട്ടി സംസ്ഥാന നേതൃത്വം വിലക്കിയിട്ടും പി.ജയരാജന്റെ ആരാധകര്‍ ഫ്ലക്‌സ് സ്തുതി തുടരുന്നു. ഇതോടെ കണ്ണൂരിലെ വിഭാഗിയത പരസ്യപ്പോരിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഏറെ ജനപിന്‍തുണയുള്ള പി.ജയരാജനെ ഒതുക്കാന്‍ സംസ്ഥാന കമ്മിറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും പഠിച്ച പണി പതിനെട്ടെടുക്കുമ്പോഴാണ് പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ വീണ്ടും ഫഌക്‌സുയര്‍ന്നത്.

<strong>കാസർകോട് മകൻ പിതാവിനെ തല്ലിക്കൊന്നു; അക്രമം മദ്യ ലഹരിയിൽ, ഒരുമിച്ചുള്ള മദ്യപാനം കലാശിച്ചത് വൻ ക്രൂരതയിലേക്ക്...</strong>കാസർകോട് മകൻ പിതാവിനെ തല്ലിക്കൊന്നു; അക്രമം മദ്യ ലഹരിയിൽ, ഒരുമിച്ചുള്ള മദ്യപാനം കലാശിച്ചത് വൻ ക്രൂരതയിലേക്ക്...

കണ്ണൂര്‍ തളിപ്പറമ്പ് മാന്ദംകുണ്ടിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ പ്രവര്‍ത്തകര്‍ ബോര്‍ഡ് എടുത്തുമാറ്റി. 'റെഡ് ആര്‍മി' എന്ന പേരിലാലണ് ബോര്‍ഡ്. 'ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍... വാക്കു കൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പി.ജെ'. എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്.

P Jayarajan

'യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും. നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചുവളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം' ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയോടെയാണ് ജയരാജന്‍, നേതൃത്വത്തിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചത്.

ആത്മഹത്യയില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ നേതൃത്വം ന്യായീകരിച്ചപ്പോള്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നു ജയരാജന്‍ തിരുത്തി. ജയരാജനെ വ്യക്തിപരമായി അണികള്‍ പുകഴ്ത്തുന്നതും നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അസ്വസ്ഥതയുണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ജയരാജന്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായതോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനവും നഷ്ടമായിരുന്നു.

ജയരാജനായി അണികള്‍ വ്യക്തിപൂജ നടത്തുന്നത് ഏറെ വിമര്‍ശനാത്മകമായാണ് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ യോഗത്തില്‍ അവതരിപ്പിച്ചത്. ജയരാജന്‍ പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും തെറ്റുതിരുത്തണമെന്നുമാണ് പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും പി.ജെയെന്ന പേരില്‍ ഒരുവിഭാഗം പാര്‍ട്ടി നേതാക്കളുടെ മേല്‍ കുതിരകയറുരുതെന്നും ജയരാജന്‍ തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

English summary
P Jayarajan issue in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X