• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരില്‍ പി ജയരാജന്‍ റീലോഡഡ്... രക്ഷാപ്രവര്‍ത്തനവും പ്രതിരോധവും നടത്താന്‍ മുന്‍നിരയില്‍ പിജെ, ആന്തൂരിലെ പ്രവാസി വ്യവസായി സാജനെ കൈയ്യഴിഞ്ഞ് സഹായിച്ചത് പി ജയരാജൻ!!

  • By Desk

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പി ജയരാജന്‍ മുഖ്യധാരയിലേക്ക്. പാര്‍ട്ടി എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടവേയാണ് അണികള്‍ക്ക് ഊര്‍ജ്ജം നല്‍കിക്കൊണ്ടു പി ജയരാജന്‍ ജില്ലാനേതൃത്വത്തിന്റെ മുഖ്യധാരയിലെത്തിയത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജനെ നേരത്തെ പാര്‍ട്ടി ജില്ലാസെക്രട്ടറിയായപ്പോള്‍ എല്ലാവിധത്തിലും സഹായിച്ച നേതാവാണ് ജയരാജനെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പി ജയരാജനു കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.

കോടികൾ ബാങ്കിൽ കടം, നടൻ വിജയകാന്തിന്റെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ലേലത്തിന്!

കൂടാതെ ജയരാജന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാകലക്ടറും മറ്റു ഉദ്യോഗസ്ഥരും പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയും അനുമതി നല്‍കണമെന്ന റിപോര്‍ട്ടു നല്‍കണമെന്നു രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു. കൊറ്റാളിയിലെ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയില്‍ സി. പി. എമ്മിനുള്ളില്‍തന്നെ കടുത്ത രോഷം പുകയുമ്പോഴാണ് ജയരാജന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയാകമ്മിറ്റി യോഗം വിളിക്കുകയും പി.കെ ശ്യാമളയോട് വിശദീകരണം ചോദിക്കുകയും ചെയ്തത്.

പാര്‍ട്ടി ജില്ലാസെക്രട്ടറി എം.വി ജയരാജന് ഏറെ സഹായകരമാവുന്ന ഇടപെടലുകളാണ് ഈ വിഷയത്തില്‍ പി.ജയരാജന്‍ സ്വീകരിച്ചത്. ഇതുകൂടാതെ തലശ്ശേരി സിഒടി നസീര്‍ വധശ്രമക്കേസില്‍ ജയരാജന് പങ്കില്ലെന്നു വ്യകതമായതോടെ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം പാര്‍ട്ടി ഒരു മൂലയ്ക്കിരുത്തിയ ജയരാജന് ഉണര്‍വ്വായി. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ജയരാജന്‍ നസീര്‍ വധശ്രമക്കേസില്‍ സി.പി. എമ്മിനെതിരെയുള്ള തലശ്ശേരിയിലെ മതന്യൂനപക്ഷങ്ങളിലുയര്‍ന്ന പ്രതിഷേധം ഒരു പരിധിവരെ തണുപ്പിക്കാനും ശ്രമിച്ചു.

പാര്‍ട്ടിക്കുള്ളിലെ തന്നെ അതിശക്തമായി വിമര്‍ശിച്ചിരുന്ന എ. എന്‍ ഷംസീറിനെ ഒറ്റപ്പെടുത്താനും തലശ്ശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ടു അഴിമതി നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാനും ജയരാജനു കഴിഞ്ഞു. നസീറിനെ കൊന്ന് കുറ്റം ജയരാജന്റെ തലയിടാനുള്ള പദ്ധതി പൊളിച്ചുവെന്നുമാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ നഷ്ടപ്പെട്ടുപോയ തന്റെ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാനും പി.ജയരാജനു കഴിഞ്ഞു.

ജയരാജനു കിട്ടിയ രണ്ടാമത്തെ വടിയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെയുയര്‍ന്ന ആരോപണം. പി.കെ ശ്യാമളയുടെ ഭര്‍ത്താവും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ പി.ജയരാജന്റെ കടുത്ത എതിരാളി കൂടിയാണ്. വ്യക്തിപൂജയെന്ന ആരോപണമുയര്‍ത്തി ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ കൂടുതല്‍ പങ്കുവഹിച്ച നേതാക്കളിലൊരാളാണ് എംവി ഗോവിന്ദന്‍. ഈയൊരു സാഹചര്യത്തിലാണ് ആന്തൂര്‍ നഗരസഭയുടെ പീഡനം കാരണം പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യുന്നത്. പാര്‍ട്ടിയിലും പൊതുസമൂഹത്തിലുമുയര്‍ന്ന രോഷം എം.വി ഗോവിന്ദനും ഭാര്യ ശ്യാമളയും നേരിട്ടുകൊണ്ടിരിക്കെ പാര്‍ട്ടികോട്ടയായ ആന്തൂരില്‍ രാഷ്ട്രീയവിശദീകരണയോഗം വിളിക്കുന്നതും ജയരാജന്റെ നേതൃത്വത്തിലാണ്.

English summary
P Jayarajan reloaded in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X