• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വീണ്ടും പി ജയരാജനെ ഒഴിവാക്കി സിപിഎം: പാട്യം ഗവേഷണകേന്ദ്രത്തില്‍ നിന്ന് പുറത്ത്

  • By Desak

കണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെ ഒഴിച്ചു നിര്‍ത്തി വീണ്ടും നയം വ്യക്തമാക്കി സിപിഎം. നേരത്തെ ജയരാജന്‍ ചുക്കാന്‍ പിടിച്ചിരുന്ന പാട്യം ഗോപാലന്‍ സ്മരക പഠനഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ജയരാജനെ ഒഴിവാക്കി കൊണ്ടു കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം വിപുലീകരിച്ചത്. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം വെറും സംസ്ഥാന സമിതിയംഗമായി മാത്രമാണ് ജയരാജന്‍ പ്രവര്‍ത്തിക്കുന്നത്.

കണ്ണൂരില്‍ ഐ. ആര്‍.പിസിയെന്ന സാന്ത്വന സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നുണ്ടെങ്കിലും വര്‍ഗബഹുജന സംഘടനയുടെയോ മറ്റു പാര്‍ട്ടി ഉത്തരവാദിത്വങ്ങളോയില്ല. ഈ സാഹചര്യത്തിലാണ് നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വേളയില്‍ ജയരാജന്‍ നല്ലരീതിയില്‍ കൊണ്ടുപോയിരുന്ന പാട്യം ഗവേഷണ കേന്ദ്രത്തില്‍ നിന്നും അകറ്റി നിര്‍ത്തിയതായി വിമര്‍ശനമുയര്‍ന്നത്. ജയരാജന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നേതാക്കളിലൊരാളാണ് പാട്യം ഗോപാലന്‍. മാത്രമല്ല പാട്യത്തിനടുത്താണ് ജയരാജന്‍ നേരത്തെ താമസിച്ച കിഴക്കെകതിരൂരിലെ വീട്. ഈയൊരുസാഹചര്യത്തില്‍ ജയരാജന് പാട്യം ഗവേഷണ കേന്ദ്രവുമായി വൈകാരികമായി ബന്ധവുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവാള്യങ്ങള്‍ പുറത്തിറക്കാന്‍ മുന്‍കൈയെടുത്തത് പി.ജയരാജന്‍ ജില്ലാസെക്രട്ടറിയായ കാലത്താണ്. എന്നാല്‍ പൂര്‍ണമായ ചരിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പാട്യംഗോപാലന്‍ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ ജനറല്‍ ബോഡിയില്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്ന ബൈലോ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം, സാംസ്‌കാരികം, കല, കായികം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, ചരിത്രം, ഗവേഷണം, നീതിന്യായം, ജെന്‍ഡര്‍, മാധ്യമം തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് പാട്യം ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുക. നിലവിലുള്ള ലൈബ്രറി വിപുലീകരിച്ച് ലൈബ്രറി സേവനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കും.

ഒക്ടോബര്‍ 24 ന് ശേഷം നടക്കാനിരിക്കുന്ന വലിയ രാഷ്ട്രീയ നാടകങ്ങള്‍ ; പ്രവചനവുമായി കുമാരസ്വാമി

കാലികമായ വിഷയങ്ങളില്‍ ആശയസംവാദവും പഠനവും ഗവേഷണ പ്രവര്‍ത്തനവും സംഘടിപ്പിക്കാനും പരിസ്ഥിതി സംരക്ഷിച്ചുകൊïുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കിയുള്ള പരിപാടികള്‍ തയാറാക്കാനും പദ്ധതി വേണമെന്ന് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജില്ലാ സെക്രേട്ടറിയറ്റംഗം പി. ഹരീന്ദ്രന്‍ പുതിയ ബൈലോ അവതരിപ്പിച്ചു. ടി.കെ ഗോവിന്ദന്‍, വി.എം പവിത്രന്‍ സംസാരിച്ചു.

സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഏകദിന സെമിനാര്‍ സി.എച്ച് കണാരന്‍ ദിനത്തില്‍ 20ന് തലശേരയില്‍ സംഘടിപ്പും. 250 അംഗ ജനറല്‍ കൗണ്‍സിലിനെയും 25 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. എം.വി ജയരാജന്‍ ചെയര്‍മാനായും പി. ഹരീന്ദ്രന്‍ ഡയരക്ടറും ടി.ഐ മധുസൂദനന്‍ ട്രഷററുമാണ്. ഡോ. പി. മോഹന്‍ദാസ്, എന്‍. സുകന്യ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും വി.എം പവിത്രന്‍, പി.കെ ബൈജു എന്നിവര്‍ അസി. ഡയരക്ടറുമാണ്.

English summary
P jayarajan removes from Pattyam Research centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more