കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട്ടെ കൊലപാതകം കുഞ്ഞാലിക്കുട്ടിയുടെ വരവ് ആഘോഷിക്കാൻ: പി ജയരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കാലാകാലമായി മുസ്ലിം ലീഗ് ജയിച്ചു വരുന്ന വാർഡിൽ എൽഡിഎഫ് വിജയച്ചതിൻ്റെ പ്രതികാരമാണ് കാഞ്ഞങ്ങാട് നടന്ന കൊലപാതകമെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ദില്ലിയിൽ നിന്ന് പ്രവർത്തനം മതിയാക്കി കേരളത്തിൽ എത്തിയത് മുസ്ലിം ലീഗുകാർ ആഘോഷിക്കുകയാണ് ഇതിൻ്റെ ഇരയാവുകയായിരുന്നു കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാനെന്നും പി ജയരാജൻ ആരോപിച്ചു.

കൊവിഡ് കാലത്തെ ഹീറോയായി രാഹുല്‍, സഹായമെത്തിച്ച എംപിമാരില്‍ മൂന്നാമത്, സ്‌നേഹമറിഞ്ഞ് വയനാട്!!കൊവിഡ് കാലത്തെ ഹീറോയായി രാഹുല്‍, സഹായമെത്തിച്ച എംപിമാരില്‍ മൂന്നാമത്, സ്‌നേഹമറിഞ്ഞ് വയനാട്!!

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലിക്കുട്ടി ബിജെപിയല്ല സിപിഎമ്മാണ് തങ്ങളുടെ ശത്രുയെന്ന് വെളിപ്പെടുത്തിയിരുന്നു. അതാണ് കാഞ്ഞങ്ങാട് നടന്ന അക്രമ സംഭവത്തിൽ വ്യക്തമാകുന്നത്. വ്യക്തമാക്കുന്നത്. ഈകൊലപാതകം അങ്ങേയറ്റം അപലനീയമാണെന്നും ജയരാജൻ പറഞ്ഞു. ഇക്കാലയളവിൽ കോൺഗ്രസ് മൂന്ന് കൊലപാതകവും ബിജെപി രണ്ട് കൊലപാതകം നടത്തി. ഇവർ മൂന്നുപേരും ചേർന്ന് കേരളത്തിൽ അക്രമ സംഭവങ്ങൾ അഴിച്ചു വിടുകയാണെന്നും ജയരാജൻ പ്രതികരിച്ചു.

25-1482652560-23-1

ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ കുത്തിക്കൊന്ന കേസിൽ യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ആശുപത്രിയിൽ പോലീസ്‌ കാവലേർപ്പെടുത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത്‌ റിയാസിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ്‌ ഔഫ് അബ്ദുറഹ്മാൻ . കണ്ണൂർ മെഡിക്കൽകോളേജ്‌ മോർച്ചറിയിലുള്ള ഔഫിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോയി.

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ബുധനാഴ്ച്ച രാത്രിയോടെയാണ് ഔഫ് എന്ന അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നത്‌. ഇതിനിടെ കാഞ്ഞങ്ങാട് നഗരസഭയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു' വാഹനങ്ങൾ സർവീസ് നടത്തിയില്ല കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സി പി എം കാസർകോട് ജില്ലാ കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു.

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌.

സിപിഎമ്മിനെ അക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌. ലീഗിന്‌ സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ട്ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

English summary
P Jayarajan's reponse over murder in Kanhangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X