Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യന്റെ അമ്മയുടെ ശാപം കോണ്‍ഗ്രസ് നേതൃത്വത്തെ എക്കാലവും വേട്ടയാടും'; റിജില്‍ മാക്കുറ്റിക്കെതിരെ ജയ്ന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സി പി എം നേതാവ് പി ജയരാജന്റെ മകന്‍ ജയ്ന്‍ രാജ്. ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ കാഞ്ഞിലേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കായികതാരവുമായ അത്‌ലറ്റ് സത്യന്റെ അമ്മയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ജയ്‌നിന്റെ വിമര്‍ശനം.

1

അമ്മയുടെ ശാപം കെ.സുധാകരനെയും കണ്ണൂരിലെ കോണ്ഗ്രസ്സ് നേതൃത്വത്തെയും എക്കാലവും വേട്ടയാടും. മകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന്റെ പൈസ പോലും ആ അമ്മയെ കൊണ്ട് കൊടുപ്പിച്ച നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം ?? സത്യന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രയത്‌നിച്ചതും സി പി എം പ്രവര്‍ത്തകര്‍ ആയിരുന്നെന്ന് ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജയിന്‍ രാജിന്റെ ഫസേ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

2

ഈ അമ്മയെ അറിയോ മണ്ണന്‍ മാക്കുറ്റിക്ക്..? ഇത് ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കാഞ്ഞിലേരിയിലെ സത്യന്റെ അമ്മ. ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ കാഞ്ഞിലേരിയിലെ കോണ്ഗ്രസ്സ് പ്രവര്‍ത്തകനും ദേശീയ കായികതാരവുമായിരുന്ന അത്ലറ്റ് സത്യന്റെ അമ്മയുടെ ശാപം കെ.സുധാകരനെയും കണ്ണൂരിലെ കോണ്ഗ്രസ്സ് നേതൃത്വത്തെയും എക്കാലവും വേട്ടയാടും.

3

മകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന്റെ പൈസ പോലും ആ അമ്മയെ കൊണ്ട് കൊടുപ്പിച്ച നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം ??
സത്യന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രയത്‌നിച്ചതും സി പി ഐ എം പ്രവര്‍ത്തകര്‍ ആയിരുന്നു..
ആര്‍ എസ് എസിന്റെ ഭീഷണി കാരണം കോടതിയില്‍ സാക്ഷി പറയാന്‍ തയ്യാറല്ലാതിരുന്ന സാക്ഷികളെ കണ്ട്
നിങ്ങള്‍ കണ്ട കാര്യം മാത്രം കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും നിങ്ങളുടെ സംരക്ഷണം സി പി ഐ എം ഉറപ്പ് വരുത്തുമെന്നും പറഞ്ഞ് സാക്ഷികളെ കോടതിയില്‍ എത്തിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ മുന്‍കൈ എടുത്തതും സി പി ഐ എം ആയിരുന്നു- ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെ തോല്‍പ്പിക്കാന്‍ പി ജെ ആര്‍മ്മയുടെ പേരില്‍ ലഘുലേഖ ഇറക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാന്‍ റിജില്‍ മാക്കുറ്റിയെ ജെയിന്‍ രാജ് വെല്ലുവിളിച്ചിരുന്നു. കെ സുധാകരന്‍ ധര്‍മ്മടത്തി മത്സരിച്ചാല്‍ വോട്ട് മറിച്ച് തരാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെന്ന പരാമര്‍ശത്തിലും തെളിവ് പുറത്തുവിടാന്‍ ജയിന്‍ റിജിലിനോട് ആവശ്യപ്പെട്ടിരുന്നു.

5

എന്നാല്‍ ഇതിനിടെ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരുന്നു. ആര്‍ എസ് എസിന് എതിരെ പറയുമ്പോള്‍ സംഘികള്‍ സുഡാപ്പിയാക്കുന്നെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. സി പി എമ്മിനെതിരെ പറയുമ്പോള്‍ കമ്മിസൈബര്‍ കൂട്ടങ്ങള്‍ സംഘിയാക്കുന്നു.

6

സംഘിയും കമ്മിയും ഒരു പോലെ ഒന്നിച്ച് വേട്ടയാടുമ്പോള്‍ ശരിയുടെ പക്ഷത്താണ് ഞാന്‍ നിലകൊള്ളുന്നതെന്ന അഭിമാനമാണ് എന്നെ നയിക്കുന്നത്. യോഗി തൊട്ട് ജയരാജ സന്തതി വരെ അതില്‍ ഒറ്റക്കെട്ടാണ്. വ്യാജ ആരോപണത്തില്‍ തകര്‍ന്നു പോകുന്നതല്ല എന്റെ വ്യക്തിത്വം.
അച്ഛനെ ഒതുക്കിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് പബ്ലിസിറ്റി നേടിയ ഒരുത്തന്‍ ഇപ്പോള്‍ എനിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഉണ്ടയില്ലാ വെടിയുമായി വന്നിരിക്കുന്നത്. പബ്ലിസിറ്റിയാണ് ലക്ഷ്യം. അതിലൊന്നു ഭയുന്നു പോകുന്ന ആളല്ല. ഞാന്‍.
ഷുഹൈബിനെയും ഷുക്കൂറിനെയും കൊല്ലിച്ചവന്റെ മകനും ആ സംസ്‌ക്കാരം മാത്രമേ ഉള്ളൂ എന്നറിയാം- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+