Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാദി വസ്ത്ര മേഖലയിൽ ആധുനികവൽക്കരണം കൊണ്ടുവരുമെന്ന് പി.ജയരാജൻ

കണ്ണൂർ: ഖാദി വസ്ത്രങ്ങളെ പഴഞ്ചൻ രീതിയിൽ നിന്നും മാറ്റുന്നതിനായി ഫാഷൻ ടെക്നോളജിയുമായി കരാർ ഒപ്പുവെച്ചുവെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേ ളനത്തിൽ അറിയിച്ചു.പുതിയ തലമുറയിൽ ഖാദി വ സ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആധുനികവൽക്കരണം അത്യാവശ്യമാണ് ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് ബോർഡ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കതിരൂർ സർവീസ് സഹകരണ ബാങ്കിന് ശേഷം കണ്ണൂർ ആരോഗ്യ വിഭാഗം ജീവനക്കാരും ആഴ്ച്ചയിലൊരു ദിവസം ഖാദിയണിയാൻ തീരുമാനിച്ചതിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫിസിലെ അൻപതോളം ജീവനക്കാർ പുതുവത്സരദിനത്തിൽ ഖാദി അണിഞ്ഞത്.

kannur

ആഴ്ച്ചയിലൊരു ദിവസമാണ് 'ജീവനക്കാർ ഖാദി അണിയാൻ തീരുമാനിച്ചത്.ഇതിൻ്റെ ഭാഗമായി സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന അൻപതോളം ജീവനക്കാർ പുതുവത്സരദിനത്തിൽ ഫോട്ടോ ഷൂട്ട് നടത്തി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ,ജില്ലാ മെഡിക്കൽ. ഓഫീ സർ ഡോ.നാരായൺ നായ്ക്ക് തുടങ്ങിയവർ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു.

ഖാദി വസ്ത്രങ്ങൾ പ്രക്യതിയോട് ഇണങ്ങി നിൽക്കുന്നതാണെന്നും ദേശസ്നേഹമുള്ളവർ അതണിയണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു കണ്ണുർ ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാർ ഖാദിയണിയുന്നത് മാതൃകാപരമാണെന്നും വരും ദിവസങ്ങളിൽ മറ്റുള്ളവരും ഖാദി അണിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജൻ പറഞ്ഞു

വൈവിധ്യവൽക്കരണത്തിൻ്റെ പാതയിലാണ് ഖാദി .നവീന മോഡലുകളിലില്ലെന്ന പരാതിയാണ് പലർക്കുമുള്ളത്. അതു കൊണ്ടു തന്നെ പുതു തലമുറയെ ആകർഷിക്കുന്നതിനായി ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ഖാദി വ സ്ത്രങ്ങൾ നിർമിക്കാൻ കരാർ ഒപ്പിട്ടതായി പി.ജയരാജൻ പറഞ്ഞു.

Recommended Video

cmsvideo
    Dulquer salman's gift to minnal murali tovino | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+