• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പി ജയരാജന് സീറ്റു നിഷേധിച്ചതിൽ കണ്ണുരിൽ പ്രതിഷേധം: തെരുവിലിറങ്ങുമെന്ന് പിജെ ആർമി, മുന്നറിയിപ്പുമായി ജയരാജൻ

  • By Desk

കണ്ണൂര്‍: കണ്ണൂരിലെ ചെന്താരകമായ പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു നിഷേധിച്ച സംഭവത്തിൽ അണികൾക്കിടെ യിൽ കടുത്ത പ്രതിഷേധം തുടങ്ങി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പുനർവിചിന്തനമുണ്ടായില്ലെങ്കിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും പി.ജെ ആർമിയുടെയും തീരുമാനം. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് പുകയുന്നഅമര്‍ഷം അവഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പ് 2021: പ്രചാരണത്തിന് മാധ്യമങ്ങള്‍ക്ക് കർശന നിർദേശം, മുൻകൂർ അനുമതി നിർബന്ധം

ശനിയാഴ്ച്ച രാവിലെ പത്തിന് പി.ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചിരുന്നു.. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി.ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന വിമര്‍ശം പാര്‍ട്ടിയില്‍ നേരത്തെ ഉയരുകയും പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചര്‍ച്ചയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി.ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്. പി.ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളിലൊരാളെ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തുന്നതിനെതിരെ കേഡറുകളില്‍ വിമര്‍ശനം ശക്തമാണ്. പി.ജയരാജനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരില്‍ ഇ.പി ജയരാജന് പകരം കെ.കെ ശൈലജയാണ് മത്സരിക്കുക. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു.

ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിന്റെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ച് മതി സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്നാണ് പാര്‍ട്ടി നിലപാട്. തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എം.എല്‍.എമാരാണ് പട്ടികയ്ക്ക് പുറത്തായത്. ഇതോടെ സി.പി.എം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അഴീക്കോട് കെ.വി സുമേഷ്, കല്യാശേരി എം.വിജിൻ , തളിപറമ്പ് എം.വി ഗോവിന്ദൻ. പയ്യന്നുരിൽ ടി.ഐ മധുസൂദനൻ , തലശേരി എ.എൻ ഷംസിർ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.

English summary
P Jayarajan warns protest over candidature, PJ army held protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X