കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി.രാജീവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി കണ്ണൂരില്‍ നിന്നു പപ്പേട്ടന്‍; കണ്ണൂരിലെത്തിയാൽ ടി പത്മനാഭനെ തേടിയെത്താത യുവ നേതാക്കൾ വിരളം, കാരായി രാജനു കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും ടി പത്മനാഭൻ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ യുവ നേതാക്കളുമായി ഏറെ വ്യക്തി ബന്ധം സൂക്ഷിക്കുന്ന എഴുത്തുകാരിലൊരാളാണ് ടി പത്മനാഭന്‍. പള്ളിക്കുന്ന് രാജേന്ദ്രനഗറില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ തേടിയെത്താത്ത നേതാക്കള്‍ കുറവാണ്. ഒരേസമയം സ്വരാജും പി രാജീവും വി ടി ബാലറാമും കണ്ണൂരിലെത്തുമ്പോള്‍ അവരുടെ പ്രിയപ്പെട്ട പപ്പേട്ടനെ തേടിയെത്തുന്നത് യാദൃശ്ചികമല്ല.

<strong>പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്‌റ്റേഷനിലേക്ക് ഫോൺ വിളി: മോഷ്ടാവ് പിടിയിൽ, സംഭവം കോഴിക്കോട്!! </strong>പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്‌റ്റേഷനിലേക്ക് ഫോൺ വിളി: മോഷ്ടാവ് പിടിയിൽ, സംഭവം കോഴിക്കോട്!!

ആദ്യം കാരമുള്ളിന്റെ നോവും അവഗണനയുടെ കയ്പും തന്റെ തനതു സ്വഭാവം ഒളിപ്പിച്ചു കൊണ്ടു എഴുത്തുകാരന്‍ തന്നെ തേടിയെത്തുന്നവര്‍ക്ക് നല്‍കാറുണ്ടെങ്കിലും സ്‌നേഹം പൂത്തുതുടങ്ങിയാല്‍ ആ നന്മ മരത്തിന്റെ തണല്‍ തേടിയെത്താന്‍ വീണ്ടും ഓരോരുത്തരും കൊതിച്ചു പോകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ എപി അബ്ദുള്ളക്കുട്ടിവരെ ടി പത്മാഭനെ തേടിയെത്തുന്നതും ഈക്കാരണത്താല്‍ തന്നെ.

P Rajeev

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ആദ്യമായി മത്സരിക്കുമ്പോള്‍ പത്മനാഭനെ തേടിയെത്തുന്നതു ഒരു അനിവാര്യതയായി ഇവര്‍ കാണുന്നു. ജയിലില്‍ കിടന്നു മത്സരിച്ച കാരായി രാജനു കെട്ടിവയ്ക്കാനുള്ള കാശ് പത്മനാഭന്‍ നല്‍കിയത് നേരത്തെ വലിയ വിവാദമായിരുന്നു. പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നപ്പോഴും പത്മനാഭന്‍കുലുങ്ങിയില്ല.തന്റെ സ്വതസിദ്ധമായ സ്‌റ്റൈലില്‍ തന്നെ നിലയുറപ്പിച്ചു.

ഇപ്പോളിതാ കഥയുടെ കുലപതി ടി പത്മനാഭന്റെ സ്‌നേഹത്തെക്കുറിച്ച് , കരുതലിനെക്കുറിച്ച് പി രാജീവ് ഒരു ചെറു കുറിപ്പിട്ടരിക്കുകയാണ്. കഴിഞ്ഞ ദിവസം പപ്പേട്ടന്‍ ( ടി.പ ത്മനാഭന്‍ ) വിളിച്ചു. കെട്ടിവയ്ക്കാനുള്ള പണം എന്റെതെന്ന് സ്‌നേഹ പ്രഖ്യാപനം നടത്തിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പപ്പേട്ടന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന് മുമ്പില്‍ പ്രണാമം. ഈ സ്‌നേഹ സാഗരത്തിന് മുന്നില്‍ തല കുനിക്കുന്നതായും പി രാജീവ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രതികരിച്ചു.

English summary
P Padmanabhan will be given the money to P Rajeev for deposit lok sabha election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X