കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി ജയരാജൻ സ്ഥാനാർത്ഥിയായതിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ല നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത; പി ശശി വീണ്ടും ജില്ലാ നേതൃത്വത്തിലേക്ക്?

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പി ജയരാജന്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങവെ പാര്‍ട്ടി തട്ടകമായ കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും താല്‍ക്കാലിക മാറ്റങ്ങളുണ്ടായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനമെടുത്തതായി പാര്‍ട്ടി നേതാക്കളിലൊരാള്‍ സൂചിപ്പിച്ചു.

<strong>കുറ്റ്യാടി ടൗണില്‍ സേവ് മുസ്ലിം ലീഗ് ഫോറത്തിന്റെ പോസ്റ്ററുകള്‍; ലീഗില്‍ പ്രതിസന്ധി... മൊയ്തുവിനെ തള്ളാനും കൊള്ളാനും കഴിയാതെ പ്രാദേശിക നേതൃത്വം!!</strong>കുറ്റ്യാടി ടൗണില്‍ സേവ് മുസ്ലിം ലീഗ് ഫോറത്തിന്റെ പോസ്റ്ററുകള്‍; ലീഗില്‍ പ്രതിസന്ധി... മൊയ്തുവിനെ തള്ളാനും കൊള്ളാനും കഴിയാതെ പ്രാദേശിക നേതൃത്വം!!

ഈ മാസം 11 ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവില്‍ ജില്ലാ കമ്മിറ്റിയിലും എതിര്‍പ്പുണ്ടാകാനിടയില്ല.

P Sasi

നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി ശശി. അതേസമയം പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറി ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, കെ.കെ.രാേേഗഷ്, എന്‍. ചന്ദ്രന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത. എന്നാല്‍ സി. പി. എംനേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പി ശശി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

English summary
P Sasi will nominate CPM district committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X