പാർട്ടി നിർദ്ദേശിച്ചു,അൻവറിനെതിരെ കണ്ണൂർ, തലശേരി കോടതികളിൽ മാനനഷ്ടക്കേസുമായി പി ശശി
തലശേരി:നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ മാനനഷ്ടകേസ് നൽകി മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറിപി ശശി. സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അൻവറിന് ശശി നേരത്തേ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് മാനനഷ്ടക്കേസുമായി മുന്നോട്് പോകാൻ തീരുമാനിച്ചത്.
ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.
നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്.

വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ശശിക്കെതിരെ അൻവർ ഉന്നയിച്ചത്. ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കത്തും അൻവർ പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പങ്കുവെച്ച കത്ത് പിൻവലിക്കണമെന്നും നേരത്തേ ശശി ആവശ്യപ്പെട്ടിരുന്നു.
അതേസമയം അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി തലശേരി കോടതി വളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് അൻവറിന് പിന്നിൽ. നിയമവിരുദ്ധ പ്രവർത്തനം തടയുന്ന സർക്കാരിനെ ഇവർ ലക്ഷ്യം വയ്ക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പി.വി അൻവറിൻ്റെ രാഷ്ട്രീയം മരിച്ചു പോയി. അതുകൊണ്ടാണ് കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നതെന്നും പി.ശശി പറഞ്ഞു. തലശേരി കോടതിയിൽ അഡ്വ. കെ. വിശ്വൻ മുഖേനയും കണ്ണൂരിൽ അഡ്വ. ബി.പി ശശീന്ദ്രൻ മുഖേനെയാണ് മാനനഷ്ട കേസ് നൽകിയത്. കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേക്ക് മാറ്റി












Click it and Unblock the Notifications