കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂര്‍ തീര്‍ഥാടകരുടെ മനംകുളിര്‍പ്പിച്ച് പാലുകാച്ചിമല: ദക്ഷയാഗത്തിനായി പാലുകാച്ചിയ മലയെന്ന്!!

  • By Desk
Google Oneindia Malayalam News

കേളകം: കൊട്ടിയൂരിലെത്തുന്ന തീര്‍ഥാടകരുടെ മനംകുളിപ്പിച്ച് പാലുകാച്ചിമല.നീണ്ടുനോക്കിയെന്ന ഗ്രാമവഴിയില്‍ നിന്ന് നേരെ നോക്കിയാല്‍ കാണുന്നതാണ് പാലുകാച്ചി മല. ദക്ഷയാഗത്തിനായി പാലുകാച്ചിയതെന്നു കരുതുന്ന മലയാണിത്. ഈ മലയാണ് പിന്നീട് പാലുകാച്ചി മലയായി അറിയപ്പെട്ടത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം പാലുകാച്ചി മലയുടെ താഴ്‌വരയിലാണ്. ദക്ഷിണ വരാണസിയായ കൊട്ടിയൂരിന്റെ ആകര്‍ഷണങ്ങളിലൊന്നാണ് പാലുകാച്ചി മല. വിശ്വാസികള്‍ക്ക് ശിവ പാര്‍വതി ചൈതന്യം തുടിക്കുന്ന പാവന ഭൂമിയാണിവിടം.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്; സഭാകക്ഷി യോഗവും, നേതാവിനെ തിരഞ്ഞെടുക്കുംപ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്; സഭാകക്ഷി യോഗവും, നേതാവിനെ തിരഞ്ഞെടുക്കും

മൂന്നു മലകള്‍ മൂന്നു കല്ലുകളായി പാര്‍വതി ദേവിക്ക് മുമ്പില്‍ തലകുനിച്ചു നിന്നു. ശിവപത്‌നി മാമലകളെ ഒരു അടുപ്പാക്കി മാറ്റി അടുപ്പില്‍ ഒരു പാത്രത്തില്‍ പാല്‍ പകര്‍ന്നു. തരുനിരകള്‍ താഴ്മയോടെ വണങ്ങി ശിഖരങ്ങള്‍ താഴ്ത്തി അടുപ്പിനുള്ളിലേക്ക് വിറകു നിറച്ചു ആരണിയില്‍ നിന്നും അഗ്‌നി പാല്‍ പത്രത്തിനു ചൂട് പകര്‍ന്നു. ഭഗവന്‍ പരമശിവന്‍ തിരുജട അഴിച്ചിട്ടു. നീലാകാശത്തു ചന്ദ്രബിംബം മിഴിതുറന്നു ചുറ്റും പാല്‍ നിലാവിന്റെ കടല്‍. മലയടിവാരത്തെ ചുംബിച്ചൊഴുകുന്ന ബാവലിയില്‍ ശശികിരങ്ങള്‍ സ്വര്‍ണഞൊറികളിയി ഇതള്‍ വിടര്‍ത്തി. പാല്‍ തിളച്ചു പാല്‍ പാത്രം തുളുമ്പി പാലരുവികളായി അത് മലയില്‍ നിന്നും താഴോട്ടൊഴുകി , വെണ്ണിലാവിന്‍ പാലരുവികള്‍ അലകളുതിര്‍ത്തു.

paalukaachimala-

ശിവ പാര്‍വ്വതിമാരുടെ മധുവിധുവിനിടെ മൂന്നു കല്ലുകളും വീണ്ടും മലകളായി മാറി. കാച്ചിയ പാല്‍ തുളുമ്പി ഒഴുകിയ മല പാലുകാച്ചിമലയായി മാറി അങ്ങനെ ശിവചൈതന്യം തുടിക്കുന്ന പാലുകാച്ചിമലയുണ്ടായെന്നാണ് ഐതിഹ്യം. കൊട്ടിയൂര്‍ തീര്‍ഥാടനകാലത്ത് നിരവധി ഭക്തരാണ് പാലുകാച്ചിമല കയറാനെത്തുന്നവര്‍. ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പാലുകാച്ചി മലയുടെ മുകളില്‍ കയറാന്‍ വനംവകുപ്പ് സഹായം നല്‍കിവരുന്നുണ്ട്.

English summary
Paalukachimala in Kottiyoor attracts pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X