ആനോ നോവല്‍ ചിത്ര പ്രദര്‍ശനവുമായി മയ്യഴിയിലെ ചിത്രകാരന്
തലശേരി: മയ്യഴിയിലെ ചിത്രകാരന് പ്രശാന്ത് ഒളവിലത്തിന്റെ ആനോ ചിത്രപ്രദര്‍ശനം മലയാള കലാഗ്രാമത്തില്‍ നടത്തി. മലയാളിവായനക്കാര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ജിആര്‍. ഇന്ദുഗോപനെന്ന എഴുത്തുകാരന്റെ ആനോ നോവലിന് ചിത്രഭാഷ്യമൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ്് മയ്യഴിക്കാരനായ ചിത്രകാരന് പ്രശാന്ത് ഒളവിലം. ചരിത്രവും ഭാവനയും ഇടകലരുന്നതാണ് ആനോയെന്ന നോവല്‍. അഞ്ചു നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയകഥയാണത് പറയുന്നത്.
1511-ഡിസംബറില്‍ കൊച്ചിയില്‍ നിന്ന് ലിസ്ബണ്‍ വഴി റോമിലെത്തി ലിയോ പത്താമന്‍ മാര്‍പ്പാപ്പയുടെ ഓമനയായി മാറിയ ഒരു വെളുത്ത ആല്‍വിനോ ആനക്കുട്ടിയും അതുമായി ബന്ധപ്പെട്ടുവരുന്ന മനുഷ്യരുമാണ് നോവലിലുളളത്.അക്കാലത്ത് റോമില്‍ ആരും ആനയെ കണ്ടിട്ടുണ്ടായിരുന്നില്ലത്രെ. ആഫ്രിക്കന്‍ ആനകളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആനയെ നേരിട്ടുകാണുന്നത് മലബാറില്‍ നിന്നുളള ഇഞ്ചികളറുളള ആനക്കുട്ടി അവിടെ എത്തിയപ്പോഴാണ്.

മലബാറിലെ ഭാഷ അവര്‍ക്കറിയുമായിരുന്നില്ല. എന്നിട്ടും ആനയെന്ന പദം ആനോയായി. താന്മട്ടുപാവിലേക്ക് പോകുമ്പോാഴും പളളിയിലേക്ക് വരുമ്പോഴും തുമ്പികൈ പൊക്കി അഭിവാദ്യം ചെയ്യുകയും ചെവികുലുക്കി ബഹുമാനിക്കുകയും ചെയ്യുന്ന മലബാറി ആനക്കുട്ടി മാര്‍പ്പാപ്പയുടെ ഓമനയായി മാറുകയായിരുന്നു. ഈ കഥ ഇതള്‍ വിരിയുന്ന നോവലിലിനാണ് മയ്യഴിയിലെ ചിത്രകാരനായ പ്രശാന്ത് ഒളവിലം ചിത്രഭാഷ്യമൊരുക്കിയത്.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ഖണ്ഡശയായി വരുന്ന സമയത്തെ പ്രശാന്തിന്റെ ചിത്രങ്ങളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആനോ നോവലിനു വേണ്ടി പ്രശാന്ത് വരച്ച 130 ചിത്രങ്ങളുടെ പ്രദര്‍ശനം മാഹി കലാഗ്രാമത്തിലെ എം.വി ദേവന് ആര്‍ട്ട് ഗ്യാലറിയില്‍ നോവലിസ്റ്റ് ജി. ആര് ഇന്ദുഗോപാനാണ് ഉദ്ഘാടനം ചെയ്തത്. നവോത്ഥാനകാലത്തിലൂടെ സഞ്ചരിച്ചിരുന്ന റോമില്‍ അന്ന് വസിച്ചിരുന്ന ലിയനര്‍ദോ ഡാവിഞ്ചി,റാഫേല്‍, മൈക്കലാഞ്ചലോ, റാഫേല്‍, എന്നിവരും നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.
ഇവരെയൊക്കെ അന്നത്തെ വേഷത്തോടും ചരിത്രത്തോടും നീതി പുലര്‍ത്തിക്കൊണ്ടു പ്രശാന്ത് ഒളവിലും അതിമനോഹരമായി വരച്ചു ചേര്‍ത്തിട്ടുണ്ട്. മാഹി മലയാള ഗ്രാമത്തിലെ ചിത്രകലാ അധ്യാപകനായ പ്രശാന്ത് ഒളവിലം ഏറെക്കാലത്തെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് വരച്ചത്. നേരത്തെ തലശേരിയുടെ പൈതൃക ചരിത്രം വരച്ചതിന്റെ അനുഭവം യൂറോപ്യന്‍ സംസ്കാരമുള്ക്കൊണ്ടുളള ചിത്രരചനയ്ക്കു തനിക്ക് സഹായകരമായെന്ന് പ്രശാന്ത് ഒളവിലം പറഞ്ഞു.
യൂറോപ്പില്‍ നിന്നും കേരളത്തെ നോക്കികാണുന്ന വിശാലമായകാന്വാസാണ് ആനോയെന്ന നോവലില്‍ ഭൂരിഭാഗവും. കടല്‍കടന്നു ആനക്കുട്ടി റോമിലേക്ക് പോകുന്നതും വത്തിക്കാനിലെ കത്തോലിക്ക സഭ, വാസ്തു ശില്പകല, ചിത്രകലയൊക്കെ വരുന്ന എപ്പിക്ക് സ്റ്റൈലിലുളള ചിത്രരചനയിലൂടെ മലയാള ചിത്രകലാരംഗത്ത് അപൂര്‍വ്വ സാന്നിധ്യമായി മാറുകയാണ് പ്രശാന്ത് ഒളവിലം. മയ്യഴിയുടെ കഥാകാരന് എം.മുകുന്ദന്റെ എംബസിക്കാലത്തിന് ഇപ്പോള്‍ ചിത്രം വരച്ചുകൊണ്ടിരിക്കുകയാണ് പ്രശാന്ത്. കലാഗ്രാമത്തില്‍ നടന്ന ചിത്രപ്രദര്‍ശനം കാണാന്‍ നോവലിസ്റ്റ് എം.മുകുന്ദനുള്പ്പെടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications