കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡന കേസ്: ഐജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായി പീഡന കേസിന്‍റെ അന്വേഷണ ചുമതലയില്‍ നിന്നും ഐജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 50 സ്ത്രീകള്‍ ഒപ്പുവെച്ച കത്ത് കൈമാറി. കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക- മാധ്യമ രംഗത്തെ വനിതകളാണ് കത്തില്‍ ഒപ്പുവെച്ചത്.

പൊലീസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിക്ക് അയച്ച് കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസ്.... അന്വേഷണ ചുമതലയിൽ നിന്നും ക്രൈം.ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിർത്തണം

കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക സാംസ്‌കാരിക - മാധ്യമ രംഗത്തെ അൻപതു വനിതകൾ ഒപ്പുവച്ച് ആഭ്യന്തര വകുപ്പ് ചുമതല കൂടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സംയുക്ത പരാതി..

സ്വീകർത്താവ്
ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി
കേരളം

വിഷയം:-പാലത്തായിയിലെ അധ്യാപകനും ബി ജെ പി പ്രാദേശിക നേതാവുമായ പദ്മരാജൻ പ്രതിയായ പോക്സോ കേസ്

 palathayi

സർ,

പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഢിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടിയ വഴികൾ ഇന്ന് ഏറെ വിവാദമായിരിക്കുകയാണ്. പോലീസ് അന്വേഷണത്തിൽ ഇരയായ പെൺകുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികൾ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങൾക്കും സംശയങ്ങൾക്കും യാഥാർഥ്യമുണ്ടെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് മേലധികാരി എസ് ശ്രീജിത്ത് IPS ൻ്റെ ഫോൺ സന്ദേശം പ്രതിയായ പത്മരാജനെ രക്ഷപെടുത്താൻ നടത്തിയ പിന്നാമ്പുറ കളികൾ കൂടുതൽ വ്യക്തമായിരിക്കുകയാണ്. പ്രസ്തുത ഉദ്യോഗസ്ഥൻ്റ പ്രമാദമായ പല കേസന്വേഷണത്തിൻ്റെ പിൻകാല ചരിത്രങ്ങളും ഏറെ ദുരൂഹമാണ്. ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തിയാൽ നിലവിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമല്ല ഇരയായ പെൺകുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകാൻ സാദ്ധ്യതയുള്ളതായി ഞങ്ങൾ ഭയക്കുന്നു. ആയതിനാൽ ഐ ജി ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും നീതിമാനും സത്യസന്ധനുമായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിച്ച് പത്മരാജന് ശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു

പരാതിയിൽ ഒപ്പു വച്ചവർ

രമ്യ ഹരിദാസ് എം പി
കെ ആർ മീര
കെ അജിത
ഡോ പി ഗീത
സി കെ ജാനു
ലതിക സുഭാഷ്
ഡോ ജെ ദേവിക
കെ കെ രമ
അഡ്വ ജമീല പ്രകാശം
മേഴ്സി അലക്‌സാണ്ടർ
അഡ്വ നൂർബിന റഷീദ്
സി എസ് ചന്ദ്രിക
ഗോമതി ഇടുക്കി
സുൽഫത്ത് എം
മാല പാർവ്വതി
ശ്രീജ നെയ്യാറ്റിൻകര
ജെബി മേത്തർ
ശീതൾ ശ്യാം
അംബിക മറുവാക്ക്
സോയ ജോസഫ്
പ്രൊഫ കുസുമം ജോസഫ്
സീന ഭാസ്കർ
വിനീത വിജയൻ
ഡോ വർഷ ബഷീർ
മൃദുല ദേവി
ലാലി പി എം
തനൂജ ഭട്ടതിരി
ഡോ ഹരിപ്രിയ
ചാരുലത
ഡോ ജി ഉഷാ കുമാരി
ജോളി ചിറയത്ത്
അഡ്വ കെ നന്ദിനി
സോണിയാ ജോർജ്ജ്
പ്രമീള ഗോവിന്ദ്
അഡ്വ കുക്കു ദേവകി
കെ കെ റൈഹാനത്ത്
അഡ്വ ഫാത്തിമ തഹ്‌ലിയ
ഡോ ധന്യ മാധവ്
അഡ്വ മായാ കൃഷ്ണൻ
ബിന്ദു അമ്മിണി
അഡ്വ ഭദ്രകുമാരി
മൃദുല ഭവാനി
അമ്മിണി കെ വയനാട്
സീറ്റ ദാസൻ
ബിന്ദു തങ്കം കല്യാണി
ഷമീന ബീഗം
അപർണ ശിവകാമി
വിമല ടീച്ചർ
സ്മിത നെരവത്ത്
മജ്‌നി തിരുവങ്ങൂർ

English summary
palatahy case: 50 kerala women activist letter to pinaray vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X