• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലത്തായി കേസ്: ബിജെപി നേതാവിന് രക്ഷപ്പെടാന്‍ അവരമൊരുക്കിയ് എസ്‍ഡിപിഐ; എസ്കെഎസ്എസ്എഫ്

കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് അട്ടിമറിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ്. കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് എസ്ഡിപിഐ ആണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. 'പാലത്തായി നടന്ന ദാരുണമായ സംഭവത്തിൽ പോലും കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് രക്ഷപ്പെടാൻ അവസരമുണ്ടാക്കിയെന്നത് ഇവരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്'- എസ് കെ എസ് എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ

സമൂഹത്തിൽ വളർന്ന് വരുന്ന സാമൂഹികവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം ചെയ്തികളെ സംഘടന തുറന്ന് കാണിക്കുക തന്നെ ചെയ്യും. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതും സംഘടനാ ഭാരവാഹികൾക്കെതിരെ ഭീഷണിയുയർത്തുന്നതും അവരുടെ മനോനിലയാണ് വ്യക്തമാക്കുന്നത്. തുടർന്നും ഇത്തരം സംഘടനകളുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ തുറന്ന് കാണിച്ചു മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു.

cmsvideo
  kerala is planning to go for a second lockdown | Oneindia Malayalam
  പാലത്തായിയിലെ പെൺകുട്ടിക്ക്

  പാലത്തായിയിലെ പെൺകുട്ടിക്ക്

  പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ബാഹ്യ ഇടപെടൽ നടന്നത് മറയാക്കി സർക്കാറിനും പോലീസിനും ഇക്കാര്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

  ഒറ്റപ്പെടുത്തണം

  ഒറ്റപ്പെടുത്തണം

  വിവിധ സാമൂഹിക പ്രശ്നങ്ങളിൽ അവിവേകപരമായും സംഘടനാ സ്വാർത്ഥതക്കും വേണ്ടി സമുദായത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എൻഡിഎഫ് രൂപീകരണം മുതൽ അവരുടെ ഓരോ നീക്കങ്ങളും മുസ് ലിം സമുദായത്തെ തെറ്റുദ്ധരിപ്പിക്കുന്നതും വർഗ്ഗീയ ശക്തികൾക്ക് കരുത്തു പകരുന്നതും മാത്രമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

  യോഗത്തിൽ

  യോഗത്തിൽ

  യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്,

  ഇവരും

  ഇവരും

  ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഫൈസല്‍ ഫൈസി മടവൂര്‍,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ ഫൈസി മാണിയൂര്‍,മുഹമ്മദ് ഫൈസി കജ,ഷമീര്‍ ഫൈസി ഒടമല,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

  സത്താര്‍ പന്തലൂരും

  സത്താര്‍ പന്തലൂരും

  സമസ്ത് നേതാവ് സത്താര്‍ പന്തലൂരും കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പ്രതി സ്ക്കൂളിലില്ലാത്ത മൂന്ന് തിയ്യതികളും സമയങ്ങളും വളരെ വ്യക്തമാക്കി, ആ ദിവസങ്ങളിൽ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്ട്രേറ്റിന്റെ മുമ്പാകെ മൊഴി കൊടുപ്പിച്ചതാര് ? ആർക്ക് വേണ്ടിയാണെന്നായിരുന്നു സന്താര്‍ പന്തലൂരിന്‍റ ചോദ്യം.

  ഫെയ്സ് ബുക്ക് ലൈവിലൂടെ

  ഫെയ്സ് ബുക്ക് ലൈവിലൂടെ

  പരാതി തയ്യാറാക്കിയതും പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി കൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങൾ തന്നെ ചെയ്തതായും മണ്ഡലം പ്രസിഡന്റ് ഫെയ്സ് ബുക്ക് ലൈവിലൂടെ അവകാശപ്പെടുകയും ചെയ്തിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ പ്രതി തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെന്നും ചർച്ച നടത്തിയെന്നും മണ്ഡലം പ്രസിഡന്റ് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

  സ്വപ്ന സുരേഷിന്‍റെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു: കൂടുതല്‍ ഉന്നതരിലേക്കുള്ള തെളിവുകള്‍?

  https://malayalam.filmibeat.com/television/saju-navodaya-about-his-wife-and-onam-memories-063814.html

  English summary
  Palathai Rape Case: skssf panthalloor against sdpi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more