കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡന കേസ്; പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി, ഐജി ശ്രീജിത്തിനെ മാറ്റണം

Google Oneindia Malayalam News

കണ്ണൂർ; പാലത്തായി പീഡന കേസിൽ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരണക്കമെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിന്റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട കോടതി
ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം പുതിയ സംഘത്തെ രൂപീകരിക്കേണ്ടതെന്നും വ്യക്തമാക്കി. പീഡനത്തിന് പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് കോടതി ഉത്തപവ്.

കേസിൽ പ്രതിയായ അധ്യാപകന് അനുകൂലമായാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ ഹർജി നൽകിയത്. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന കോടതിയുടെ ആവശ്യത്തെ സർക്കാർ സ്വാഗതം ചെയ്തു.

 kochihigh-1603

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് നേരത്തേ വിവാദമായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പോക്‌സോ ചുമത്താതിരുന്നതും വിവാദമായി. ഇരയായ കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ കേസിൽ പത്മരാജന് ജാമ്യം ലഭിച്ചിരുന്നു.

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. ഇ​ര​ക്കെ​തി​രെ അ​നാ​വ​ശ്യ ധാ​ര​ണ​ക​ൾ അ​ന്വേ​ഷ​ണ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ​ത​ന്നെ പ​ര​ത്തു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി പ്ര​തി​ക്ക്​ ജാ​മ്യം കി​ട്ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി.തെ​ളി​വു​ക​ളും മൊ​ഴി​ക​ളും മ​റ​ച്ചു​വെ​ക്കു​ക​യും പ്ര​തി​യെ ര​ക്ഷി​ക്കാൻ വളച്ചൊടിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഉദ്യോഗസ്ഥന് കീഴിൽ അ​ന്വേ​ഷ​ണം തു​ട​ർ​ന്നാ​ൽ ഇ​ര​ക്ക്​ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നുംഹർജിയിൽ പറഞ്ഞിരുന്നു.

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

English summary
Palathayi case; High court ask govt to set up a new team for investigation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X