കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി: പ്രതിയും ബിജെപി നേതാവും കുറുങ്ങാട്ട് പളളിക്കടുത്ത് കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് ജയരാജൻ

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപിയും എസ്ഡിപിഐയും ഒത്തുകളിക്കുന്നതായി ആരോപിച്ച് സിപിഎം നേതാവ് പി ജയരാജന്‍. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയും പിന്നീട് കോടതിയില്‍ നല്‍കിയ മൊഴിയും തമ്മിലുണ്ടായ വ്യത്യാസത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്: പാലത്തായി കേസ് സബന്ധിച്ചു ഫേസ്ബുക് പേജിൽ എന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നതിനെ തുടർന്ന് എസ്ഡിപിഐ ജില്ലാ നേതാവിന്റെ പ്രതികരണം ശ്രദ്ധിച്ചു. ഞാൻ ഉന്നയിച്ചത് രണ്ട് കാര്യങ്ങളാണ്. ആക്ഷൻ കമ്മിറ്റി നിലവിൽ വരുന്നതിന് മുൻപ്, പോലീസിൽ പരാതി കൊടുത്തതും ചൈൽഡ്ലൈൻ മൊഴി എടുത്തതുമായ ദിവസം മാർച്ച്‌ 17 ആണ് . മട്ടന്നൂർ കോടതിയിൽ മൊഴി നൽകിയതും മെഡിക്കൽ പരിശോധന നടത്തിയതും മാർച്ച്‌ 18 ന് ആണ്.

kannur

Recommended Video

cmsvideo
Palathayi Child Abuse Case Accused Pathmarajan Got Bail | Oneindia Malayala

ഈ ദിവസങ്ങളിൽ കുട്ടിക്കും കുടുംബത്തിനും പരാതി എഴുതികൊടുത്തത് ഉൾപ്പെടെ ഉള്ള സഹായം നൽകിയത് തങ്ങൾ മാത്രമാണെന്നു എസ്ഡിപിഐ കുത്തുപറമ്പ മണ്ഡലം പ്രസിഡന്റ് അവകാശപെടുന്നുണ്ട്. അത്കൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നതിന് കാലതാമസത്തിന് ഇടയാക്കിയ മൊഴിയിലെ വൈരുധ്യത്തിനു എസ്ഡിപിഐ നേതാക്കൾ ആണ് മറുപടി പറയേണ്ടത്. നേരത്തെ നേതാക്കൾ എഴുതി നൽകിയ പരാതിയിലോ ചൈൽഡ് ലൈൻ എടുത്ത മൊഴിയിലോ പീഡിപ്പിച്ച തിയ്യതികൾ ചേർത്തിരുന്നില്ല. പിന്നീട് തിയ്യതികൾ എങ്ങനെ മൊഴിയിൽ കടന്നു വന്നു?

ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരംചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം

കുട്ടിയെ പീഡിപ്പിച്ചത് സ്കൂളിലെ അധ്യാപകൻ ആയ ബിജെപി നേതാവ് ആണെന്ന് അറിഞ്ഞിട്ടും ആ പ്രതിയും മറ്റെരു ബിജെപി നേതാവും ചേർന്ന് കുറുങ്ങാട്ട് പള്ളിക്ക് സമീപം വെച്ച് കൂടി കാഴ്ച നടത്തിയത് എന്തിനായിരുന്നു? പിറ്റേ ദിവസം നൽകിയ മൊഴിയിൽ ആണ് കേസിന് പ്രതിസന്ധി സൃഷ്ടിച്ച തിയ്യതികൾ കടന്നു വന്നത് . ഇത് ബിജെപി- എസ്ഡിപിഐ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണോ എന്ന് സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആവുമോ? ഈ രണ്ട് കാര്യങ്ങൾക്കും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് എസ്ഡിപിഐ നേതൃത്വം. ഇതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും..

മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!

English summary
Palathayi Case: P Jayarajan questions SDPI and BJP role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X