• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാക്കക്കും പൂച്ചക്കും ശിവശങ്കരനും കരുതലുള്ള കേമുവിന്റെ നാട്ടില്‍ പെണ്‍കുട്ടിക്ക് നീതിയില്ലത്രെ...

  • By Desk

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ പ്രതിയായ അധ്യാപകന് കോടതി ജാമ്യം നല്‍കിയ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമെ, പൊതുജനങ്ങളും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ എഫ്ബി പേജിലും കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്തിന്റെ പേജിലും പാലത്തായിലെ വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കണമെന്ന മുറവിളി ശക്തമാണ്.

ഈ വേളയില്‍ പിണറായി വിജയനും പോലീസിനുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് കെഎം ഷാജി എംഎല്‍എ. കേരളത്തിന് പുറത്ത് കേട്ടുവന്നിരുന്ന കേസ് അട്ടിമറിക്കല്‍ രീതി കേരളത്തിലും ആവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

സംഘിക്ക് പിണറായി പോലീസിന്റെ കരുതല്‍

സംഘിക്ക് പിണറായി പോലീസിന്റെ കരുതല്‍

പാലത്തായിയില്‍ ഒരു പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഘിക്ക് പിണറായി പോലീസിന്റെ കരുതല്‍; പ്രതി പപ്പന്‍ മാഷിനു ജാമ്യം

പോക്‌സോ വകുപ്പുകളും ബലാത്സംഗത്തിന്റെ വകുപ്പുകളും ചേര്‍ത്ത് റെജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ വകുപ്പുകളും ബലാത്സംഗത്തിനുള്ള വകുപ്പുകളും ഇല്ല പകരം ജെ ജെ ആക്ടിലെ ദുര്‍ബലമായ വകുപ്പുകള്‍.

ഇടതു പക്ഷം ഒഴുക്കിയത് മുതലക്കണ്ണീര്‍

ഇടതു പക്ഷം ഒഴുക്കിയത് മുതലക്കണ്ണീര്‍

കേരളത്തിന് പുറത്ത് ഇത് പോലുള്ള അട്ടിമറികള്‍ നമുക്ക് സുപരിചിതമാണ്. അപ്പോഴൊക്കെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ പ്രതിഷേധം തീര്‍ത്തവരാണ് നമ്മള്‍ മലയാളികള്‍ അന്നൊക്കെ കേരളത്തിലേ ഇടതു പക്ഷം ഒഴുക്കിയത് വെറും മുതലക്കണ്ണീര്‍ ആയിരുന്നു എന്ന് വളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ നമ്മള്‍ക്ക് ബോധ്യമായതാണ്.

ടീച്ചറമ്മയുടെ സ്വന്തം മണ്ഡലത്തില്‍

ടീച്ചറമ്മയുടെ സ്വന്തം മണ്ഡലത്തില്‍

കരുതലിന്റെ ഇതിഹാസ രാജ ഭരിക്കുന്ന കേരളത്തില്‍, അയാളുടെ ജില്ലയില്‍ സ്‌നേഹത്തിന്റെ നിറകുടമായ ടീച്ചറമ്മയുടെ സ്വന്തം മണ്ഡലത്തില്‍ ആണ് വെറും പത്തു വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ ഒരു സംഘി അധ്യാപകന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ് ലജ്ജാകരമാം വിധം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

കേമുവിന്റെ നാട്ടു രാജ്യത്തില്‍

കേമുവിന്റെ നാട്ടു രാജ്യത്തില്‍

തന്നെ ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്തു എന്ന കുട്ടിയുടെ മൊഴി ഉള്ളപ്പോള്‍, അതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്ളപ്പോഴാണ് നിസ്സാരമായ വകുപ്പ് ചേര്‍ത്ത് പിണറായിയുടെ പോലീസ് ഈ കേസില്‍ നിസാരമായ വകുപ്പുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

കാക്കക്കും പൂച്ചക്കും ശിവ ശങ്കരനും കരുതലുളള കേമുവിന്റെ നാട്ടു രാജ്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് നീതിയില്ലത്രേ.

അസ്വാഭാവിക രീതി

അസ്വാഭാവിക രീതി

പ്രതിക്കെതിരെ ഇരയുടെ മൊഴിയും തെളിവുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്ന സ്വാഭാവിക രീതിക്ക് പകരം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്ന അസ്വാഭാവിക രീതിയാണ് ഈ കേസില്‍ പിണറായിയുടെ പോലീസ് സ്വീകരിച്ചത്.

പോരാട്ടത്തിനു സര്‍വപിന്തുണയും നല്‍കും

പോരാട്ടത്തിനു സര്‍വപിന്തുണയും നല്‍കും

ഈ കേസില്‍ ഇരക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനു സര്‍വപിന്തുണയും നല്‍കും; ആക്ഷന്‍ കമ്മറ്റി, നിയമ സഹായം നല്‍കിയ അറ്. മുഹമ്മദ് ഷാ, അറ്.മുനാസ് , അറ്. ജനൈസ് തുടങ്ങിയവരൊക്കെ ഈ കേസിനു വേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് അവര്‍ക്ക് പിന്തുണ കൊടുക്കാം.

ഈ കൂട്ടുകച്ചവടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെ പൂട്ടുക തന്നെ ചെയ്യണം.

പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

English summary
Palathayi Child abuse case: KM Shaji MLA Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X