കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പാലത്തായി കേസ്: ബിജെപി-സിപിഎം കൂട്ടുകെട്ടിന്‍റെ തെളിവ്, ബിജെപി നേതാവിനെതിരെ പോക്സോ ചുമത്തണം'

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത്‌ നാണം കെട്ട നാടകമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പോക്സോ വകുപ്പ് ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങുകയായിരുന്നെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തലയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തെ ഞെട്ടിച്ച പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത്‌ നാണം കെട്ട നാടകം. പോക്സോ വകുപ്പ് ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ പ്രതി മറ്റൊരാൾക്ക്‌ കൈമാറി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നീതിനിഷേധം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാണും എന്നൊക്കയാണ് ഉത്തരവാദപ്പെട്ട മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതു.

 rameshchennithala

ഇതിനു പുറമെ POCSO ചുമത്താതിരിക്കുന്നതിനു ന്യായീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമല്ല ന്യായീകരിക്കാനും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്‌ഥർക്ക് അവസരം കൊടുക്കുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ കേസ്.

തെളിവുകളും മൊഴികളും രേഖപെടുത്താത്തത് വഴി മറ്റൊരു വാളയാർ ദുരന്തത്തിന് ഒന്നിച്ച് വഴിയൊരുക്കുകയാണിവർ. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കേരളം ഒറ്റകെട്ടായി മുന്നോട്ട് പോകും.

Recommended Video

cmsvideo
പെട്രോൾ പമ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കള്ളൻറെ മോഷണം

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; 2 പ്രമുഖ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

English summary
palathayi rape case ramesh chennithala against state govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X