കണ്ണൂരില്‍ നവംബര്‍ പത്തിന് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി: മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി
കണ്ണൂര്‍: അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇസ്രായേല്‍, പലസ്തീനില്‍ നടത്തുന്ന മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ പത്തിന് കണ്ണൂരില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുമെന്ന് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മറ്റി. കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസായ കണ്ണൂര്‍ ബാഫഖി തങ്ങള്‍ ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യ അറിയിച്ചത്.
ഒരു മാസം പിന്നിട്ട പലസ്തീനെതിരെയുള്ള ആക്രമണം എല്ലാ സീമകളും കടന്നിരിക്കെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിതെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലോക മനസാക്ഷിയുടെ നൊമ്പരമാണ് ഇന്ന് പലസ്തീന്‍. യുഎന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്രപദവി ഇനിയും യാഥാര്‍ത്ഥ്യമാവാതെ ജന്മനാടിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്.

കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് പലസ്തീന്‍ മക്കള്‍ കൊല്ലപ്പെടുകയും നൂറിലധികം തവണ മസ്ജിദുല്‍ അഖ്സക്ക് നേരെ ഇസ്രായേല്‍ സേന ആക്രമണമഴിച്ചു വിടുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുക എന്നതാണ് പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും പറഞ്ഞിട്ടും ഇസ്രായേല്‍ യുദ്ധ കൊതിയില്‍ നിന്നും മാറുന്നില്ല.
ഈ നിലപാടിനെതിരെ ഒന്നിച്ച് പ്രതികരിച്ച് പൊതുബോധം മനസിന് വേണ്ടി ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും നടത്തുന്നത്. റാലിയിലും പൊതുസമ്മേളനത്തിലും കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും. വിളക്കുന്തറ മൈതാനിക്ക് സമീപം വൈകിട്ട് നാലുമണിക്ക് റാലി ആരംഭിക്കും.
കലക്ടറേറ്റ് ടൗണ്‍ സ്‌ക്വയറില്‍ വൈകീട്ട് 6.30ന് പൊതുസമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ മേയര്‍ അഡ്വ ടിഒ മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. പിപി ഉമ്മര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും അബ്ദുദുറഹിമാന്‍ കല്ലായി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ,ഡോ. ഹുസൈന്‍ മടവൂര്‍, ഡോ.ആര്‍ യൂസഫ്, റഫീഖ് അണിയാരം, അബ്ദുല്ലത്തീഫ് കുരു മ്പുലാക്കല്‍, ശിഹാബ് എടക്കര, ഡോ.എ.എ. ബഷീര്‍, ബി.ടി കുഞ്ഞു തുടങ്ങിയവര്‍ സംസാരിക്കും.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്ത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള മുസ്ലിം ജമാഅത്ത്, കെ എന്‍ എം (മര്‍ക്കസ്സുഅവ), വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, എം.ഇ.എസ്, എംഎസ്എസ് എന്നീ സംഘടനകള്‍ അടങ്ങുന്നതാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറഹിമാന്‍ കല്ലായി (മുസ്ലിം ലീഗ്) അബ്ദുല്‍ കരീം ചേലേരി (കണ്‍വീനര്‍), എ കെ അബ്ദുല്‍ബാഖി (സമസ്ത )പി കെ മുഹമ്മദ് സാജിദ് നദ്വി (പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍) സി എച്ച് ഇസ്മായില്‍ ഫാറൂഖി (ജില്ലാ ട്രഷറര്‍ കെ എന്‍ എം )നിസാര്‍അതിരകം (കേരള മുസ്ലിം ജമാഅത്ത് )ടി മുഹമ്മദ് നജീബ് (കെ എന്‍ എം മര്‍ക്കസുദ്ദവ)കെ വി ഷംസുദ്ദീന്‍ (വിസ്ഡം) കെ പി നൗഷാദ് (എംഇഎസ്) വി.മുനീര്‍ (എം.എസ്.എസ്) എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications