ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ആക്ഷേപം: റിട്ടേണിങ് ഓഫിസര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ആക്ഷേപം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിട്ടേണിങ് ഓഫീസറിന്റെ മുന്നിലെത്തി പ്രതിഷേധിച്ചു. പയ്യന്നൂര്‍ വില്ലേജില്‍ 23മുതല്‍ 44 വരെയുള്ള വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരെ ഏജന്റുമാരായി ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു േേകാണ്‍ഗ്രസ് നേതാക്കള്‍ റിട്ടേണിങ് ഓഫീസറുടെ മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. മറ്റ് ബൂത്തുകളില്‍ ഇത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
Recommended Video


എന്നാല്‍ ചീഫ് ഏജന്റുമാരെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം സ്ഥാനാര്‍ഥിയുടെ ഏജന്റാകുന്ന ആള്‍ ആ വാര്‍ഡിലെ സാധാരണക്കാരനും ഫോട്ടോ പതിച്ച തിരച്ചറിയല്‍ രേഖ കയ്യിലുള്ള ആളായിരിക്കണമെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറിനു നേരെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.












Click it and Unblock the Notifications