ആറളത്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കി
കണ്ണൂര്‍: ആറളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് കുടുംബ സംഗമവും കോണ്‍ഗ്രസ് വിട്ട് സിപിഎല്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതനിരപേക്ഷത ഉറപ്പു വരുത്താന്‍ ഇടതു പക്ഷത്തിന് മാത്രമേ സാധിക്കു.കോണ്‍ഗ്രിസന്റെ തകര്‍ച്ചയാണ് ഇന്ന് പല സംസ്ഥാനങ്ങളിലും കണ്ട് വരുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച പല കോണ്‍ഗ്രസ് നേതാക്കളും ഇന്ന് ജയിലറയില്‍ എത്തിയിരിക്കുകയാണെന്നും കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പി ജയരാജന് പറഞ്ഞു.

ആറളം ഫാം കക്കയത്താണ് സമ്മേളനം നടന്നത്. ആറളം ഫാമിലും പരിസരങ്ങളില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായിരുന്ന പി കരുണാകരന് ഉള്‍പ്പെടെ 23 പേര്‍ക്ക് സ്വീകരണം നല്കി. സിപിഎം സ്ഥാനാര്‍ഥികളായ അഡ്വ.കെബി കുര്യന്, പി ഉത്തമന്, മിനി കുര്യന് എന്നിവര്‍ ചടങ്ങില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിച്ചു.