കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: കണ്ണൂരില്‍ 1200 ബൂത്തുകളില്‍ വെബ്‌ കാമറകള്‍ സ്ഥാപിക്കും

Google Oneindia Malayalam News

കണ്ണൂര്‍: കള്ള വോട്ട്‌ തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ 1200 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കുമെന്ന്‌ ജില്ല പൊലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര പറഞ്ഞു. ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം. സമാധാനപരമായ പോളിങ്ങിന്‌ തടസം സൃഷ്ടിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്‌പി അറിയിച്ചു. ജില്ലയിലെ 1671 പ്രശ്‌ന ബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു.

കള്ളവോട്ടിന്‌ പുറമെ മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക്‌ മാവോയിസ്‌റ്റ്‌ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്‌.ഇവിടെ തണ്ടര്‍ബോള്‍ട്ട്‌ ഉള്‍പ്പെടെ ത്രിപ്പിള്‍ ലോക്ക്‌ സുരക്ഷ ഉറപ്പാക്കും. വോട്ടെടുപ്പ്‌ ദിവസത്തെ സുരക്ഷ ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ 8000 പൊലീസുകാരെ വിന്യസിച്ചതായും യതീഷ്‌ ചന്ദ്ര പറഞ്ഞു. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, കാസര്‍കോട്‌ ജില്ലകളിലാണ്‌ നാളെ വോട്ടെടുപ്പ്‌ നടക്കുന്നത്‌.

yatheesh chandran

4 ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലേ 6839 വാര്‍ഡുകളിലേക്കാമ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ ഘട്ട തിരഞ്ഞെടുപ്പുകളേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ളത്‌ മൂന്നാം ഘട്ടത്തിലാണ്‌. 10842 പോളിങ്‌ ബൂത്തുകളില്‍ 1105 പ്രശ്‌നബാധിത പോളിങ്‌ ബൂത്തുകളാണ്‌ ഉള്ളത്‌. സമാധാനപരമായ പോളിങ്‌ ഉറപ്പാക്കുന്നതിനായി ബൂത്തുകളില്‍ വെബ്‌ കാസ്റ്റിങ്‌ സംവിധാനവും കൂടുതല്‍ സുരക്ഷയും ഉറപ്പുവരുത്തുമെന്ന്‌ ജില്ല പൊലീസ്‌ മേധാവി അറിയിച്ചു.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
panchayat election; security strengthening in Kannur says Kannur district SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X