'നവകേരള സദസ്സില്‍ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നിഷേധിച്ചിട്ടില്ല'
ഇരിക്കൂര്‍: പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ പെരുമണ്ണ് വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചുവെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പടിയൂര്‍- കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ടു നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് 13 സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചുവെന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
സാധാരണഗതിയില്‍ മസ്റ്ററോള്‍ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നവംബര്‍ 18 ന് പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ പെരുമണ്ണ് വാര്‍ഡില്‍ തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സിയര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ യോഗത്തില്‍ പങ്കെടുത്തവര്‍ക്കാണ് തൊട്ടടുത്ത ദിവസം തൊഴില്‍ ചെയ്യുന്ന മസ്റ്ററോളില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ നടക്കുന്ന പ്രൊജക്ട് മീറ്റിംഗിന്റെ വിവരം വാര്‍ഡ് മെമ്പറോട് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും മെമ്പര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ വാര്‍ഡ് മെമ്പര്‍ അറിയാതെ പ്രൊജക്ട് മീറ്റിംഗ് നടത്തിയതെന്നും മസ്റ്ററോള്‍ തയ്യാറാക്കിയെന്നുമുള്ള മെമ്പറുടെ അവകാശവാദവും നവകേരള സദസ്സില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴില്‍ നല്‍കിയില്ലെന്ന പ്രചരണവും തെറ്റാണ്. പ്രസ്തുത മസ്റ്ററോളില്‍ പേരുള്ള 37 തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നവകേരള സദസ്സില്‍ പങ്കെടുക്കാത്തവരാണ്. എന്നാല്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച്മാധ്യമ ശ്രദ്ധ നേടി നവകേരള സദസ്സിനെ ഇകഴ്ത്തി കാണിക്കാനുള്ള പ്രചരണമാണ് വാര്‍ഡു മെമ്പറുടെ നേതൃത്വത്തില്‍ അവിടെ നടത്തിയതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
ഗ്രാമപഞ്ചായത്തില്‍ ആകെ 3583 സജീവ തൊഴിലാളികളാണുള്ളത്. മറ്റ് വാര്‍ഡുകളില്‍ ഒന്നും തന്നെ ഇല്ലാത്ത പരാതി ഈ വാര്‍ഡില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ്. തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ സമൂഹമധ്യത്തില്‍ അപമാനിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാക്കിയത്. തികച്ചും ഓഫീസ് സംബന്ധമായി നടക്കുന്ന ഒരു കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് നവകേരള സദസ്സുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. തൊഴിലാളികളുടെ താല്പര്യത്തെ സംരക്ഷിച്ചുകൊണ്ട് നല്ലനിലയില്‍ പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്താണ് പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത്. രാഷ്ട്രീയ ആവശ്യത്തിനും വാര്‍ത്താ പ്രാധാന്യത്തിനും വേണ്ടി സാധാരണക്കാരായ തൊഴിലാളികളെ കരുവാക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ആവശ്യപ്പെട്ടു.












Click it and Unblock the Notifications