• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

‘ഭയവുമില്ല, ആശങ്കയുമില്ല’; മന്‍സൂര്‍ വധത്തിലെ സുധാകരന്റെ ആരോപണത്തിന് പാനോളി വത്സന്റെ മറുപടി

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ മറുപടിയുമായി പാനോളി വത്സൻ. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ പാനോളി വത്സൻ ഗൂഢാലോചന നടത്തിയെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ ഉന്നയിച്ച ആരോപണം. ഇതിന് മറുപടി നൽകിക്കൊണ്ടാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സന്‍ രംഗത്തെത്തിയിട്ടുള്ളത്.

മൻസൂറിൻ്റെ കൊലപാതകം നിർഭാഗ്യകരം, പ്രതികരണവുമായി സിപിഎം പാനൂർ ഏരിയാ കമ്മിറ്റി

പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തുന്നത്. എന്നാൽ സംഭവവുമായി സിപിഎമ്മിനോ പാർട്ടിയിലെ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും

പാനോളി വത്സന്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിപിഎം നേതാക്കളെ കൊലപാതകത്തിൽ പ്രതിയാക്കാൻ സുധാകരന് ആഗ്രഹിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നേതാക്കളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ചിലര്‍ വിളിച്ച് അറിയിച്ചപ്പോള്‍ മാത്രമാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് അറിഞ്ഞത്. തിരഞ്ഞെടുപ്പ് ദിവസം സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലേക്കുമാണ് താൻ സഞ്ചരിച്ചത്. ഇവിടങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിക്കാനാണ് ഇടതുമുന്നണി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ സമയത്തെല്ലാം അവിടെയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ കെ സുധാകരന്‍ ഇത്തരത്തിലൊരു കാര്യം പറയുമ്പോള്‍ നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും വത്സൻ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ ബാക്കിയാണ് അക്രമവും കൊലപാതകവും, ഈ സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സുധാകരന്‍ പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയില്‍, ഏത് സംഭവവും സിപിഐഎമ്മിന്റെയും നേതാക്കളുടെയും തലയില്‍ വയ്ക്കാന്‍ സാമര്‍ത്ഥ്യമുള്ള നേതാവാണെന്നും സുധാരകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ മാത്രമേ സുധാകരന്റെ പരാമര്‍ശത്തെ കാണേണ്ടതുള്ളൂവെന്നും ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെ പാര്‍ട്ടി പറയാറുണ്ടെന്നും വത്സൻ കൂട്ടിച്ചേർത്തു.

"സംഭവസമയത്ത് ഞങ്ങള്‍ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരന്‍ എത്ര ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല."

മന്‍സൂറിനെ കൊലപ്പെടുത്തിയതിലെ ഗുഢാലോചനയ്ക്ക് പിന്നില്‍ പനോളി വത്സനാണെന്നായിരുന്നു കെ സുധാകരന്‍ എംപി യുടെ പ്രസ്താവന. മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യം പനോളി വത്സനുണ്ടെന്നും അദ്ദേഹത്തെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നുമുള്ള ആവശ്യങ്ങളാണ് കെ സുധാകരന്‍ ഉന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് മന്‍സൂറിനെ കൊലപ്പെടുത്തിയതെന്നും സുധാകരൻ ആരോപിച്ചിരുന്നു. ഇനിയും എല്‍ഡിഎഫ് ഇത്തരം പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Panoli Valasan against K Sudharan on his allegation over Monsoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X